തിരുവനന്തപുരം: കേരളസർവകലാശാല 15 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എ/എം.എസ് സി /എം.കോം/എം.എസ്.ഡബ്ല്യു /എം.എം.സി.ജെ പരീക്ഷകൾ (മേഴ്സിചാൻസ് ഉൾപ്പെടെ) നവംബർ 22 മുതലും 25 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി പരീക്ഷ (മേഴ്സിചാൻസ് ഉൾപ്പെടെ) ഡിസംബർ 1 മുതലും പുനഃക്രമീകരിച്ചു.
കാലിക്കറ്റ് പി.ജി
പരീക്ഷ മാറ്റി
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ പി.ജി പരീക്ഷകളിൽ നവംബർ 17ന് നടത്താനിരുന്നവ മാറ്റി. അന്ന് പി.എസ്.സി പരീക്ഷ നടക്കുന്ന പശ്ചാത്തലത്തിലാണിത്. പുതുക്കിയ തീയതി പിന്നീടറിയിക്കും.
ജർമനിയിൽ ഇന്റേൺഷിപ് പ്രോഗ്രാം
തിരുവനന്തപുരം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ സ്കിൽ സെന്ററിൽ പ്ലസ് ടു പൂർത്തിയായ വിദ്യാർത്ഥികൾക്ക് ജർമനിയിൽ നഴ്സിംഗ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ പഠനത്തോടൊപ്പം ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ജർമൻഭാഷാ പരിശീലനവും നൽകും. പ്രായപരിധി 18 മുതൽ 26 വരെ. കൂടുതൽ വിവരങ്ങൾക്ക്: 7356522888, 7356553777.
കെൽട്രോണിൽ തൊഴിൽ നൈപുണ്യ കോഴ്സ്
തിരുവനന്തപുരം: കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിംഗ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റസ്, ഐ.ഒ.ടി, പൈത്തൺ, ജാവ, പി.എച്ച്.പി എന്നിവയാണ് കോഴ്സുകൾ.
പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്ക് ആണ് യോഗ്യത. പ്രായപരിധി ഇല്ല. ksg.keltron.in വെബ്സൈറ്റിൽ അപേക്ഷാ ഫോം ലഭ്യമാണ്. അപേക്ഷ 15 നകം നൽകണം. ഫോൺ: 8590605260, 0471-2325154.
വേർഡ് പ്രോസസ്സിംഗ് പരീക്ഷാ ഫീസ് ഇന്നുവരെ
തിരുവനന്തപുരം: കേരളാ ഗവണ്മെന്റ് ടെക്നിക്കൽ എക്സാമിനേഷൻ (കോമേഴ്സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ് പരീക്ഷയിൽ പങ്കെടുക്കുന്നതിന് പരിക്ഷാകമ്മീഷണർക്ക് അപേക്ഷ നൽകിയിട്ടുള്ളതും, മഴക്കെടുതിമൂലം ഇതുവരെ ഓൺലൈനായി ഫീസ് അടക്കാൻ സാധിക്കാത്ത പരിക്ഷാർത്ഥികൾക്ക് www.lbscentre.kerala.gov.in ൽ ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം അഞ്ചുമണിവരെ പരീക്ഷാ ഫീസ് അടക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |