SignIn
Kerala Kaumudi Online
Saturday, 20 April 2024 7.34 AM IST

പ്ലസ് വൺ പരീക്ഷ നീട്ടിവെക്കണം: കെ.എസ്.യു

examm

കോഴിക്കോട്: അടുത്ത മാസം നടത്താനൊരുങ്ങുന്ന പ്ലസ് വൺ പരീക്ഷ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നീട്ടിവെക്കണമെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. ബി.ടെക് പരീക്ഷയെഴുതിയ നിരവധി വിദ്യാ‌ർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പഠനം നടത്താൻ സർക്കാർ തയ്യാറാകണം. വാക്‌സിനേഷൻ പൂർത്തീകരിച്ച ശേഷമേ പരീക്ഷ നടത്താൻ പാടുള്ളൂ. 31ന് നടത്തുമെന്ന് പറഞ്ഞ മോഡൽ പരീക്ഷ സംബന്ധിച്ച് വ്യക്തതയില്ല. ഇപ്പോഴും നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്താണ്. കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറയുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല. വാക്‌സിനേഷൻ പൂർത്തിയാക്കിയ ശേഷം ആദ്യഘട്ടത്തിൽ പി.ജി വിദ്യാർത്ഥികൾക്ക് ക്ലാസ് ആരംഭിക്കണമെന്നും അഭിജിത്ത് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXAMM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.