കോഴിക്കോട്: കുട്ടികളുടെ അന്താരാഷ്ട്ര ഫാഷൻ ഷോയിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് കോഴിക്കോട്ടു നിന്ന് രണ്ടു വിദ്യാർത്ഥികൾ. ശ്രീഗോകുലം പബ്ലിക് സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർത്ഥി ഡോൺലിയും ഭാരതീയ വിദ്യാഭവൻ ആറാംക്ലാസ് വിദ്യാർത്ഥി ശീതൾ രാജ് പുരോഹിതുമാണ് ഫാഷൻ റൺവേയുടെ രാജ്യാന്തര ഫാഷൻ ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കുമരകത്ത് സംഘടിപ്പിച്ച ഓൾ ഇന്ത്യ ജൂനിയർ മോഡൽ ഇന്റർനാഷണൽ മത്സരത്തിൽ വിജയിച്ചതോടെയാണ് ഇവർ അർമേനിയയിൽ നടക്കുന്ന അന്താരാഷ്ട്രതല മത്സരത്തിലേക്ക് പോവുന്നത്. മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. സെലക്ഷൻ ട്രയൽസിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഡോൺലി വിന്നറും പെൺകുട്ടികളിൽ ശീതൾ ഫസ്റ്റ് റണ്ണർ അപ്പുമാണ്. ഡോൺലിയും ശീതളും കൊറിയോഗ്രാഫർ മൻസൂർ മായനാടിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. മാങ്കാവ് സ്വദേശികളായ നിഖിൽ- സൗമ്യ ദമ്പതികളുടെ മകനാണ് ഡോൺലി. കോഴിക്കോട് ജയിൽ റോഡിൽ താമസിക്കുന്ന മുകേഷ് രാജ്പുരോഹിതിന്റെയും രേഖ രാജ്പുരോഹിതിന്റെയും മകളാണ് ശീതൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |