തളർത്തിക്കളയാമെന്ന വിചാരം വേണ്ട...അതൊക്കെ അങ്ങ് പണ്ട്, ഫാത്തിമ മാതാ കോളേജ് അദ്ധ്യാപികയുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായി

Friday 07 December 2018 8:49 AM IST
fb-post

കൊല്ലം: ഫാത്തിമ മാതാ കോളേജിലെ ബിരുദ വിദ്യാർത്ഥിനി രാഖികൃഷ്ണയുടെ ആത്മഹത്യയിൽ ആരോപണവിധേയയായ അദ്ധ്യാപകരിലൊരാൾ അച്ചടക്ക നടപടികളെ വിമർശിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ടത് വിവാദമായി. 'ചിലർക്ക് ഒരു വിചാരമുണ്ട്, എന്തെങ്കിലുമൊക്കെ കാട്ടി നമ്മളെയങ്ങ് തളർത്തി കളയാമെന്ന്. തോന്നലാട്ടോ, അതൊക്കെ അങ്ങ് പണ്ട്.' അദ്ധ്യാപികയുടെ പോസ്റ്റ് ഇങ്ങനെ.

രാഖിയെ ആത്മഹത്യയിലേക്ക് നയിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിനൊടുവിലാണ് വിമർശനമുന്നയിച്ച അദ്ധ്യാപിക ഉൾപ്പെടെ 6 പേരെ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തത്. കോളേജ് അധികൃതർ ആരോപണ വിധേയരെ സംരക്ഷിക്കുകയാണെന്നും രാഖിക്ക് നീതി നേടി പ്രക്ഷോഭം നടത്തുന്ന സഹപാഠികളെയും രാഖിയുടെ കുടുംബത്തെയും അപമാനിക്കാനും പ്രകോപിപ്പിക്കാനുമാണ് അദ്ധ്യാപിക ശ്രമിക്കുന്നതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA