SignIn
Kerala Kaumudi Online
Friday, 19 April 2024 1.40 PM IST

സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ സന്ദേശം; തട്ടിപ്പിൽ വീഴരുതെന്ന് താപാൽ വകുപ്പ്

fake

ന്യൂഡൽഹി: സമ്മാന വിതരണം എന്ന പേരിൽ വാട്സ് ആപ്പ് പോലുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെ നടക്കുന്ന തട്ടിപ്പിൽ വീഴരുതെന്ന് തപാൽ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ത്യാ പോസ്റ്റിന്റെ പേരിൽ പ്രചരിക്കുന്ന ലിങ്ക് അവഗണിക്കുക. അതിൽ ക്ലിക്ക് ചെയ്യാനോ ഫോർവേഡ് ചെയ്യാനോ പാടില്ല. ഇന്ത്യൻ തപാൽ വകുപ്പ് ഇപ്രകാരത്തിൽ ആർക്കും സമ്മാനങ്ങൾ നൽകുന്നില്ല. സന്ദേശങ്ങളിൽ ഉള്ളത് തപാൽ വകുപ്പിന്റെ യഥാർത്ഥ വെബ് വിലാസമല്ല. ബാങ്ക് ഒ.ടി.പി, അക്കൗണ്ട് നമ്പറുകൾ, മൊബൈൽ നമ്പറുകൾ, ജനന തീയതി, ജനനസ്ഥലം തുടങ്ങിയ വ്യക്തിപരമായി തിരിച്ചറിയാവുന്ന വിവരങ്ങളൊന്നും പങ്കിടരുതെന്നും തപാൽ വകുപ്പ് വ്യക്തമാക്കി. വ്യാജസന്ദേശങ്ങൾ തടയാനും നീക്കം ചെയ്യാനും ഇന്ത്യ പോസ്റ്റ് നടപടി സ്വീകരിക്കുന്നുണ്ട്. തട്ടിപ്പിന് ആളുകൾ ഇരയാകുന്നത് സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FAKE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.