SignIn
Kerala Kaumudi Online
Thursday, 25 April 2024 4.27 AM IST

തദ്ദേശ ഫയൽ തീർപ്പാക്കൽ 30നകം

p

തിരുവനന്തപുരം: 'നവകേരള തദ്ദേശകം 2022"ന്റെ ഭാഗമായി തദ്ദേശവകുപ്പിലെ ഫയൽ തീർപ്പാക്കൽ 30നകം പൂർത്തിയാക്കണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ നിർദ്ദേശിച്ചു. ജില്ലാതലത്തിൽ 23നകവും ഡയറക്ടറേറ്റ് തലത്തിൽ 28നകവും സർക്കാർ തലത്തിൽ 30നകവും ഫയലുകൾ തീർപ്പാക്കണം. തദ്ദേശ സ്ഥാപന തലത്തിൽ 21നകം തീർപ്പാക്കണം. തദ്ദേശസ്ഥാപനങ്ങളിലും വകുപ്പിന്റെ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള വിവിധ തലങ്ങളിലും 2022 ജനുവരി 31 വരെ ലഭ്യമായ അപേക്ഷകളാണ് പരിഗണിക്കുന്നത്. ഇതിനായി അപേക്ഷകനുമായോ ബന്ധപ്പെട്ടവരുമായോ നേരിട്ട് സംസാരിക്കണമെങ്കിൽ മുൻകൂർ നോട്ടീസ് നൽകണം. ഫയലുകളിലെ അന്തിമ തീരുമാനത്തിന് മേൽത്തട്ടിൽ നിന്നുള്ള അനുമതി ആവശ്യമെങ്കിൽ അത് അപേക്ഷകനെ ബോധിപ്പിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.