SignIn
Kerala Kaumudi Online
Friday, 19 April 2024 7.28 AM IST

ഫയൽ തീർപ്പാക്കൽ 15 മുതൽ സെപ്റ്റം 10 വരെ; മാർഗരേഖ ഉടൻ

p

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഫയലുകൾ തീർപ്പാക്കാനുള്ള നടപടികൾ ഈയാഴ്ച തുടങ്ങും. പത്തിനകം ഫയലുകളുടെ കണക്കെടുപ്പ് പൂർത്തിയാക്കി തീർപ്പാക്കൽ തുടങ്ങാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം. മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് മാർഗനിർദ്ദേശം ഉടൻ നൽകും. 15നകം തുടങ്ങി സെപ്തംബർ പത്തിനകം യജ്ഞം പൂർത്തിയാക്കണം. ഒന്നാം പിണറായി സർക്കാർ 2019ൽ മൂന്നുമാസത്തെ യജ്ഞം നടത്തിയെങ്കിലും 68,​000 ഫയലുകളാണ് തീർപ്പാക്കിയത്. 1.98 ലക്ഷം ഫയലുകൾ തീർപ്പാകാതെ കിടന്നു.

2015 മുതൽ 2022 വരെയുള്ള ഫയലുകളാണ് യജ്ഞത്തിൽ. ഇവ വർഷത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കും. ഇതിന് ഫയലുകളുടെ സീരിയൽ നമ്പർ, പേര്, വിഷയം, തീയതി, തീർപ്പാകാത്തതിന്റെ കാരണം എന്നിവ പരിഗണിക്കും. കേസ് ഫയലുകളുടെ കണക്ക് പ്രത്യേകം സൂക്ഷിക്കും. അച്ചടക്ക നടപടികളുടെ ഫയലുകളിൽ ചട്ടപ്രകാരമാവും നടപടികൾ. അഡിഷണൽ / ജോയിന്റ് സെക്രട്ടറിക്കായിരിക്കും മേൽനോട്ടം. കൊവിഡ് കാലത്ത് ഫയലുകൾ വർദ്ധിച്ചതിനാലാണ് രണ്ടാം യജ്ഞം. നിലവിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കില്ല. യജ്ഞം പ്രഖ്യാപിപ്പിക്കുമ്പോഴാണ് വകുപ്പുകൾ കണക്കെടുക്കുക. മാസം 20,000 പുതിയ ഫയലുകളാണ് ഉണ്ടാകുന്നത്.

 ഫയൽ നീക്കത്തിന്റെ തട്ടുകൾ

ഫയലുകളിൽ പ്രധാനം മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും തീരുമാനമെടുക്കേണ്ടവ (നാല്)​,​ സെക്രട്ടറി മുഖേനയല്ലാത്തവ (മൂന്ന്)​​,​ മന്ത്രിസഭ പരിഗണിക്കേണ്ടവ (നാല്)​,​ ചീഫ് സെക്രട്ടറി പരിഗണിക്കേണ്ടവ (നാല്)​

 ഉന്നതതലത്തിൽ പരിശോധിക്കുന്നത്

*ഒന്നിലേറെ പേരെ ബാധിക്കുന്ന പരാതികൾ

*സർക്കാരിന്റെ നയപരമായ കാര്യങ്ങൾ

*നയപരമായി പ്രാധാന്യമുള്ള വ്യക്തിപരമായ പരാതികൾ

* സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന തീരുമാനങ്ങൾ

* നിയമപ്രശ്‌നങ്ങളുള്ള വിഷയങ്ങൾ

ഫയലുകൾ രൂപപ്പെടുന്നത്

 തപാലിലൂടെയോ നേരിട്ടോ ലഭിക്കുന്ന പരാതികളും നിവേദനങ്ങളും ഫയലാവും

 തപാൽ വിഭാഗം നമ്പറിട്ട് സെക്‌ഷനിലേക്ക്

സെക്‌ഷൻ ഓഫീസർ അസിസ്റ്റന്റിന്

 അസിസ്റ്റന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തുമ്പോൾ ഒരു ഫയൽ രൂപപ്പെടും

 ഫയൽ പിന്നീട് സെക്‌ഷൻ ഓഫീസർക്ക്

 സെക്‌ഷൻ ഓഫീസർ അതത് ഓഫീസിലേക്ക് അയയ്‌ക്കും

 ഒരു മാസത്തിനകം ഫയൽ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചടയ്ക്കണം

 വൈകിയാൽ തിരിച്ചയയ്ക്കാനാവശ്യപ്പെട്ട് അണ്ടർ സെക്രട്ടറിയോ മുകളിലോട്ടുള്ള ഉദ്യോഗസ്ഥനോ കത്തയയ്ക്കും

മടങ്ങിയെത്തിയാൽ ഫയൽ വീണ്ടും പഴയ വഴിയിലൂടെ

 മന്ത്രിസഭ തീരുമാനിക്കേണ്ടവ മാറ്റും

 എതിർപ്പുണ്ടായാൽ വ്യക്തതയ്‌ക്ക് വീണ്ടും താഴേത്തട്ടിലെത്തും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.