തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ എത്രയും വേഗം തീർപ്പാക്കാനുള്ള സർക്കാർ തീരുമാനം കൃഷി വകുപ്പിൽ അടിയന്തരമായി നടപ്പിലാക്കാൻ കൃഷി മന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ജൂൺ 21ന് രാവിലെ 10ന് തിരുവനന്തപുരത്ത് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. 2022 മേയ് 31 വരെയുളള ഫയലുകൾ തീർപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലും നോഡൽ ഓഫീസർമാരെ നിയമിക്കാനും പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഉദ്യോഗസ്ഥതല ടീമിനെ നിയോഗിക്കാനും തീരുമാനിച്ചു. സെപ്തംബർ 30നകം പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് തീരുമാനം. മണ്ണ് സംരക്ഷണ- മണ്ണ് പര്യവേക്ഷണ വകുപ്പ്, കാർഷിക സർവകലാശാല, വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കും ഫയലുകൾ തീർപ്പാക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |