വീടിന് തീപിടിച്ചു: രണ്ട് കുട്ടികൾ വെന്തുമരിച്ചു, രണ്ടുപേർക്ക് പരിക്ക്

Friday 07 December 2018 1:14 AM IST

fire

തൃശൂർ : വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഉറങ്ങിക്കിടന്ന രണ്ട് കുട്ടികൾ വെന്തുമരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. മറ്റൊരു കുട്ടി രക്ഷപെട്ടു. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിൽ മലാക്കയിൽ ആച്ചക്കോട്ടിൽ ഡാന്റേഴ്‌സിന്റെ മക്കളായ ഡാൻഫലീസ് (10), സെലസ്‌മിയ (2) എന്നിവരാണ് മരിച്ചത്. ഡാന്റേഴ്സ് (47), ഭാര്യ ബിന്ദു (35) എന്നിവർക്ക് പരിക്കേറ്റത്. മൂത്തമകൻ സെലസ്‌ഫിയാണ് (12) രക്ഷപ്പെട്ടത്. പരിക്കേറ്റവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തരയോടെയാണ് നാടിനെ നടക്കുന്ന ദുരന്തമുണ്ടായത്. കുട്ടികൾ ഉറങ്ങിയ മുറിയിലാണ് പൊട്ടിത്തെറിയുണ്ടായതെന്നും പറയപ്പെടുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന ഇൻവെർട്ടറിന് തീപിടിച്ചെന്നാണ് സൂചന. അതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായും പറയപ്പെടുന്നു. എന്നാൽ അപകടകാരണം വ്യക്തമായിട്ടില്ല.

രണ്ട് കുട്ടികളും കട്ടിലിൽ വെന്തുമരിച്ച നിലയിലാണ്. ഇവരെ പുറത്തെടുക്കും മുമ്പ് തീ ആളിപ്പടർന്നു. ബിന്ദുവിനും സാരമായി പൊള്ളലേറ്റു. ബിന്ദുവും മൂത്ത മകനും മരിച്ച കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഡാന്റേഴ്‌സ് വീടിന് പുറത്ത് കാർ കഴുകുന്നതിനിടെയാണ് അപകടമുണ്ടായത്. വീട്ടിലുള്ളവരെ രക്ഷിക്കുന്നതിനിടെയാണ് ഡാന്റേഴ്‌സിന് പരിക്കേറ്റത്. തീ തന്റെ മറിയിലേക്ക് പടർന്നപ്പോഴാണ് ബിന്ദു വീടിന് പുറത്തേക്കോടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA