SignIn
Kerala Kaumudi Online
Friday, 19 April 2024 8.59 AM IST

മത്സ്യോത്സവം 2022ന് ഇന്ന് തുടക്കമാകും

fishfestival

തിരുവനന്തപുരം: ലോക മത്സ്യബന്ധന ദിനാചരണത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം 2022ന് പുത്തരിക്കണ്ടം മൈതാനത്ത് ഇന്ന് തുടക്കമാകുമെന്ന് മന്ത്രി വി.അബ്‌ദുറഹ്‌മാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ഇന്ന് മുതൽ 21 വരെയാണ് മേള.2022 പരമ്പരാഗത മത്സ്യബന്ധനത്തിന്റെയും മത്സ്യകൃഷിയുടെയും വർഷമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ഭാഗമായാണ് മത്സ്യോത്സവം സംഘടിപ്പിക്കുന്നത്.വിവിധ കേന്ദ്ര വകുപ്പുകൾ,സ്ഥാപനങ്ങൾ,ഗവേഷണ സ്ഥാപനങ്ങൾ,ഏജൻസികൾ തുടങ്ങിയവയുടെ പങ്കാളിത്തമുണ്ടാകും.നോർവെയുമായി സഹകരിച്ച് മത്സ്യബന്ധന മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് ചർച്ചകൾ നടക്കും.ഇന്ന് രാവിലെ 9ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാൻ മത്സ്യോത്സവം 2022 ഉദ്ഘാടനം ചെയ്യും.ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FISHFESTIVAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.