നെടുമ്പാശേരി: സാങ്കേതികത്തകരാർ സംബന്ധിച്ച തെറ്റായ വിവരത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇന്നലെ രാവിലെ 6.45 ന് റിയാദിൽ നിന്നെത്തിയ വിമാനമാണ് കാർഗോ ഭാഗത്ത് തീ ഉള്ളതായി സൂചന ലഭിച്ചതിനെ തുടർന്ന് അടിയന്തരമായി ഇറക്കിയത്. 60 യാത്രക്കാരും ആറുജീവനക്കാരും ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം ഇറക്കിയശേഷം നടത്തിയ പരിശോധനയിൽ, സൂചന തെറ്റായിരുന്നു എന്ന് വ്യക്തമായതോടെ വൈകാതെ തുടർസർവീസ് നടത്തി. അപകടം മുൻകൂട്ടി അറിയാനായി വിമാനത്തിലുള്ള സാങ്കേതികസംവിധാനത്തിൽനിന്നുതന്നെയാണ് തെറ്റായ സൂചന ലഭിച്ചതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |