SignIn
Kerala Kaumudi Online
Thursday, 25 April 2024 3.00 PM IST

വെള്ളിവരെ അതി തീവ്രമഴ; ഉരുൾപൊട്ടൽ,​ വെള്ളപ്പൊക്ക സാദ്ധ്യത

flood

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ അതി തീവ്രമഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറൻ കാറ്റ് കൂടുതൽ ശക്തി പ്രാപിച്ചതും ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലുമാണിത്. രണ്ട് ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദ്ദങ്ങൾ കൂടി ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളും. അതോടെ മഴയുടെ ശക്തി ഇനിയും വർദ്ധിക്കും. മലവെള്ളപ്പാച്ചിൽ,​ മിന്നൽ പ്രളയം ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാദ്ധ്യത. മദ്ധ്യ, വടക്കൻ ജില്ലകളിൽ അതി തീവ്രമഴയും തെക്കൻ ജില്ലകളിൽ തീവ്രമഴയുമാണ് ലഭിക്കുന്നത്.

റെഡ് അലർട്ട്

 ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി

 നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ഓറഞ്ച് അലർട്ട്

 ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്

 നാളെ തിരുവനന്തപുരം, കണ്ണൂർ

മത്സ്യബന്ധനം നിരോധിച്ചു

തെക്ക് ബംഗാൾ ഉൾക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്‌നാട് തീരം, മാലിദ്വീപ് തീരം, തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു. ശക്തമായ കടലാക്രമണ സാദ്ധ്യത ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പുലർത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FLOOD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.