SignIn
Kerala Kaumudi Online
Saturday, 20 April 2024 5.24 PM IST

വനപാലനം കടലാസിൽ

forest

തിരുവനന്തപുരം: വനസംരക്ഷണത്തിന് ചുമതലയുള്ള വനപാലകർ ഫോറസ്റ്റ് മാനുവൽ പ്രകാരം നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങളിൽ ഇപ്പോൾ അലംഭാവം കാട്ടുന്നതാണ് വനാതിർത്തിയിലെ മരം കൊള്ളയ്ക്കും വനമേഖലയിലേക്കുള്ള കടന്നുകയറ്റത്തിനും വഴിയൊരുക്കുന്നതെന്ന ആക്ഷേപം ശക്തം.

കാട്ടിനുള്ളിലെ ചാരായംവാറ്റും കഞ്ചാവ് കൃഷിയും മരം മുറിക്കലും ആനയെ കൊന്ന് കൊമ്പ് എടുക്കുന്നതും ഒരു കാലത്ത് സജീവമായിരുന്നെങ്കിലും വനപാലകരുടെ പരിശ്രമ ഫലമായി തടയാൻ കഴിഞ്ഞിരുന്നു.

ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ നേതൃത്വത്തിൽ റിസർവ് വാച്ചർമാർ ദിവസേന തങ്ങളുടെ സ്റ്റേഷൻ പരിധിയിലുള്ള വനമേഖലകളിൽ സഞ്ചരിച്ച് അസ്വാഭാവികമായി ഒന്നുമുണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് നിയമം. രാവിലെ 8 മണിക്ക് ഡ്യൂട്ടിയിൽ കയറി ഏതു മേഖലയിലേക്ക് പോകുന്നുവെന്ന് ജനറൽ ഡയറിയിൽ (ജി.ഡി ) രേഖപ്പെടുത്തണമെന്ന് ഫോറസ്റ്റ് മാനുവലിൽ പറയുന്നു.സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരാണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്. ചുരുക്കം ജീവനക്കാർ മരംവെട്ടലും മറ്റും കാണാറുണ്ടെങ്കിലും സ്വാധീനത്തിന് വഴങ്ങി മേലധികാരികളെ അറിയിക്കാറില്ല.റവന്യു ഭൂമിയിലുള്ളതും സർക്കാരിലേക്ക് നിക്ഷിപ്തമാക്കപ്പെട്ടതുമായ റിസർവ് മരങ്ങൾ മുറിച്ചാൽ കേസെടുക്കേണ്ടത് റവന്യു വകുപ്പാണ്.

ഡെപ്യൂട്ടി റേഞ്ച് ഓഫീസറും റേഞ്ച് ഓഫീസറും കാട്ടിൽ നടക്കുന്നതൊന്നും അറിയാറില്ല. വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്ന ആദിവാസികൾ അറിയിക്കുന്നതനുസരിച്ചാണ് പലപ്പോഴും വനപാലകർ രംഗത്തിറങ്ങുന്നത്. മാസത്തിൽ ഒരു ദിവസമെങ്കിലും ഡി.എഫ്.ഒയും ഇടയ്ക്കിടെ ഫ്ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒയും വനമേഖലയിൽ പരിശോധന നടത്തണമെന്ന നിയമവും പാലിക്കാറില്ല. വാച്ചർ മുതൽ വനംമേധാവിക്കുവരെ കാട്ടിലെ സഞ്ചാരത്തിന് കായിക പരിശീലനം നൽകിയിട്ടുണ്ട്.

വയനാട്, തൃശൂർ, കോഴിക്കോട് ,പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ വനപ്രദേശം

കേരളത്തിലെ വനം

29.65 % പ്രദേശം വനമേഖല

11521.813 ചതു.കി.മി: മൊത്തം വനമേഖല
 9195.735 ചതു.കി.മി :റിസർവ് വനം
291.575 ചതു.കി.മി:നിർദ്ദിഷ്ട റിസർവ്
1905.476 ചതു.കി.മി പരിസ്ഥിതി ദുർബല മേഖല
129.027 ചതു.കി.മി മറ്റുള്ളവ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOREST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.