തിരുവനന്തപുരം: സാമൂഹ്യവനവത്കരണ വിഭാഗം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായി ഇ.പ്രദീപ് കുമാർ ചുമതലയേറ്റു. വനം ആസ്ഥാനത്ത് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായിരുന്നു. 1984ൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററായി നിയമനം ലഭിച്ച ഇദ്ദേഹത്തിന് 2000 ത്തിൽ 1991മുതൽ മുൻകാല പ്രാബല്യത്തിൽ ഐ.എഫ്. എസ് ലഭിച്ചു. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയാണ്.
ചീഫ് വൈൽഡ്ലൈഫ് വാർഡൻ
ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനായി ഗംഗാസിംഗ് ചുമതലയേറ്റു. വനം ആസ്ഥാനത്ത് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ്) ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ ഗംഗാസിംഗ് കേരള കേഡറിലെ 1988 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |