SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.38 PM IST

എ കെ ശശീന്ദ്രൻ രാജിവയ്ക്കുമെന്ന് കരുതി,​ മന്ത്രി അറിയാതെ ഫോറസ്റ്റ് ഓഫീസർമാരുടെ സ്ഥലംമാറ്റപട്ടിക പുറത്തിറക്കി,​ പിന്നാലെ നടപടി

ak-saseendran

തിരുവനന്തപുരം : വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവയ്ക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ധൃതിപിടിച്ച് വനംവകുപ്പിലെ ഫോറസ്റ്റ് ഓഫീസർമാരെ സ്ഥലംമാറ്റി ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഇറങ്ങിയ വനം വകുപ്പിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരുടെ സ്ഥലംമാറ്റ പ്പട്ടികയിലാണ് ക്രമക്കേട് നടന്നതായി സംശയമുള്ളത്. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ മന്ത്രി എ കെ ശശീന്ദ്രൻ നേരിട്ട് ഇടപെട്ടു സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചു. വനം മന്ത്രി അറിയാതെയാണ് ഉത്തരവിറങ്ങിയതെന്നു ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. കൗമുദി ടിവിയാണ് വാർത്ത പുറത്തുവിട്ടത്.

സംസ്ഥാനത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റികൊണ്ടുള്ള കഴിഞ്ഞ ദിവസം ഇറങ്ങിയ ഉത്തരവാണ് മരവിപ്പിച്ചത്. ഉദ്യോഗസ്ഥ തലത്തിൽ ധൃതി പിടിച്ചു സ്ഥലം മാറ്റ ഉത്തരവിറക്കിയത് എ കെ ശശീന്ദ്രൻ വനമന്ത്രിസ്ഥാനത്തു നിന്നും ഒഴിവാകും എന്ന കണക്കുകൂട്ടലിലാണെന്നും സൂചനയുണ്ട്. . ഇതേ പറ്റി വകുപ്പ് തലത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AK SASEENDRAN, FOREST RANGE OFFICER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.