തിരുവനന്തപുരം: റവന്യു വകുപ്പിന്റെ ഉത്തരവ് നടപ്പാക്കിയതിന്റെ പേരിൽ വനം ഉദ്യോഗസ്ഥരെ ക്രൂശിക്കരുതെന്നാവശ്യപ്പെട്ട് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ധനിക് ലാൽ, പ്രസിഡന്റ് ടി.എസ്. സജു എന്നിവർ വനം മന്ത്രിക്ക് നിവേദനം നൽകി. പട്ടയ ഭൂമിയിലെ മരം മുറിയുമായി ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് വരുന്നത്. വിവാദ ഉത്തരവിന്റെ മറവിലുള്ള വയനാട്ടിലെ വനം മുറിക്കൽ മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. സമീറാണ് പുറത്തുകൊണ്ടുവന്നത്.
വനഭൂമിയോ മരമോ സംരക്ഷിക്കുന്നതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ല. ഏതെങ്കിലും ഉദ്യോഗസ്ഥർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കണം. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരെ ക്രൂശിക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |