SignIn
Kerala Kaumudi Online
Sunday, 01 September 2024 5.17 AM IST

വിദേശ പഠനം; സ്കോളർഷിപ്പുകൾ എങ്ങനെ, ഏതൊക്കെ

Increase Font Size Decrease Font Size Print Page
p

വിദേശപഠനത്തിന് ചെലവേറുമ്പോൾ സാമ്പത്തിക സ്രോതസിനായി വിദേശ സർവകലാശാലകളിൽ നിലവിലുള്ള ഫണ്ടിംഗ് സാദ്ധ്യതകളെക്കുറിച്ച് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കണം. ഇവയിൽ പ്രധാനപ്പെട്ടവയാണ് സ്‌കോളർഷിപ്പുകൾ, അസിസ്റ്റന്റ്ഷിപ്പുകൾ, ഫെലോഷിപ്പുകൾ എന്നിവ. സ്‌കോളർഷിപ്പുകൾ കൂടുതലും അനുവദിക്കുന്നത് അക്കാഡമിക് മികവും പ്രാവീണ്യ പരീക്ഷകളിൽ സ്‌കോറും വിലയിരുത്തിയാണ്. ജി.ആർ.ഇ, ജി മാറ്റ്, സാറ്റ്, ടോഫെൽ, ഐ.ഇ.എൽ.ടി.എസ് എന്നിവ വിലയിരുത്തിയാണ് മെരിറ്റ് സ്‌കോളർഷിപ്പുകൾ അനുവദിക്കുന്നത്. അസിസ്റ്റന്റ്ഷിപ്പിൽ ഗ്രാജ്വേറ്റ്, ടീച്ചിംഗ്, റിസർച്ച് അസിസ്റ്റന്റ്ഷിപ്പുകളുണ്ട്. സ്വകാര്യ ഏജൻസികളും ട്രസ്റ്റുകളും ഫൗണ്ടേഷനും അനുവദിക്കുന്ന സ്വകാര്യ സ്‌കോളർപ്പുകളുണ്ട്.

വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസിൽ 20- 50% വരെ ഇളവ് നൽകുന്ന സർവകലാശാലകളുണ്ട്. ബിരുദാനന്തര പഠനത്തിനശേഷം ഡോക്ടറൽ പ്രോഗ്രാമിന് നിരവധി ഫെലോഷിപ്പുകളുണ്ട്. പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് റിസർച്ച് ഫെലോഷിപ്പുകൾ ലഭിക്കും. അണ്ടർ ഗ്രാജ്വേറ്റ്‌ പ്രോഗ്രാമിന് സ്‌കോളർഷിപ്പുകൾ കുറവാണ്. സ്‌കോളർഷിപ്പുകൾ, ഫെലോഷിപ്പുകൾ, അസിസ്റ്റന്റ്ഷിപ്പുകൾ, ട്യൂഷൻ ഫീ ഇളവുകൾ എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനു മുമ്പ് അഡ്മിഷൻ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

അമേരിക്ക

https://educationusa.state.gov/, www.usief.org.in/chennai

യു.കെ

https://study-uk.britishcouncil.org, www.britishcouncil.org, www.gov.ik, www.ucas.com

ആസ്ട്രേലിയ

www.idp.com, www.studyaustralia.gov.au

കാനഡ

www.cricos.education.gov.au, www.educanada.ca, www.canada.ca, www.immigration.ca

ന്യൂസിലാൻഡ്

https://www.studywithnewzealand.govt.nz, www.education.govt.nz, www.studywithnewzealand.govt.nz

ജർമനി

www.daad.in, https://www.deutschland.de/en/study-in-germany

ഫ്രാൻസ്

www.campusfrance.org

യൂറോപ്യൻ യൂണിയൻ

www.study.eu, https:// www.deutschland.de/en/study-in

സിംഗപ്പൂർ

www.moe.gov.sg

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDUCATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.