SignIn
Kerala Kaumudi Online
Saturday, 20 April 2024 1.52 AM IST

ആൺവേഷത്തിൽ പെൺകുട്ടിയെ 'സ്വന്ത'മാക്കി, യുവതിക്ക് 10 വർഷം തടവും ഒരുലക്ഷം പിഴയും

s

മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ, ആൺവേഷത്തിൽ കഴിയുന്ന യുവതിക്ക് 10 വർഷം തടവും 1.07 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയത്തിൽ സന്ധ്യയെ (27) ആണ് ഹരിപ്പാട് പ്രത്യേക ഫാസറ്റ് ട്രാക്ക് കോടതി ജഡ്ജി എസ്.സജികുമാർ ശിക്ഷിച്ചത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ചന്തു എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സന്ധ്യ പെൺകുട്ടിയുമായി സൗഹൃദത്തിലായി. തുടർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവർ പൊലീസിന്റെ പിടിയിലായപ്പോഴാണ് സന്ധ്യ പെണ്ണായിരുന്നുവെന്ന വിവരം പെൺകുട്ടി തിരിച്ചറിയുന്നത്. 9 ദിവസം ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയിൽ നിന്ന് സ്വർണവും പണവും സന്ധ്യ കൈക്കലാക്കി. ഇവർ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. പ്രോസിക്യൂഷനു വേണ്ടി സ്‌​പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.രഘു ഹാജരായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FRAUD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.