SignIn
Kerala Kaumudi Online
Sunday, 01 September 2024 4.05 AM IST

 സാമ്പത്തിക വർഷം ആദ്യ പകുതി: തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വിനിയോഗം 21.05 %

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷം പകുതി പിന്നിട്ടപ്പോൾ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ ആകെ ഫണ്ട് വിനിയോഗം 21.05 ശതമാനം. വിനിയോഗത്തിൽ വലിയ വർദ്ധനവില്ലെങ്കിലും കഴിഞ്ഞ വർഷത്തെക്കാൾ നിലമെച്ചപ്പെട്ടു.

കഴിഞ്ഞവർഷം സാമ്പത്തിക വർഷത്തിന്റെ പകുതിയിൽ 16.40 ശതമാനം മാത്രമായിരുന്നു തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിച്ചത്. സാമ്പത്തിക വർഷത്തിന്റെ ആദ്യാവസാനം കൃത്യമായി ഫണ്ട് വിനിയോഗം നടത്താതെ അന്തിമ ഘട്ടത്തിൽ തിരക്കിട്ട് ഫണ്ട് ചെലവഴിക്കുന്ന രീതിയാണ് ഇപ്പോഴും തദ്ദേശ സ്ഥാനങ്ങൾ പിന്തുടരുന്നതെന്ന് വ്യക്തമാക്കുകയാണ് കണക്കുകൾ.

തദ്ദേശസ്ഥാപനങ്ങളിൽ ബ്ലോക്ക്,ജില്ലാ പഞ്ചായത്തുകൾക്കാണ് നേട്ടം. യഥാക്രമം 23.15%, 23.16% എന്നിങ്ങനെയാണ് ഫണ്ട് ചെലവഴിച്ചത്. ഗ്രാമപഞ്ചായത്തുകൾ 21.71%,മുൻസിപ്പാലിറ്റികൾ 19.80%,കോർപറേഷൻ 17.84% എന്നിങ്ങനെയാണ് ഫണ്ട് വിനിയോഗിച്ചത്.

ഫണ്ട് വിനിയോഗം ജില്ലാടിസ്ഥാനത്തിൽ

 പത്തനംതിട്ട- 23.39%

 ആലപ്പുഴ- 22.50%

 കൊല്ലം- 22.48%

 തൃശൂർ- 22.27%

 മലപ്പുറം- 22.09%

 തിരുവനന്തപുരം 21.70%,

 കോട്ടയം- 21.59%

 വയനാട്- 20.94%

 കണ്ണൂർ- 20.73%

 കാസർകോട്- 20.54%

 കോഴിക്കോട്- 19.83%

 പാലക്കാട്- 19.58%

 എറണാകുളം- 19.14%

 ഇടുക്കി- 17.45%

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FUND
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.