SignIn
Kerala Kaumudi Online
Thursday, 25 April 2024 9.40 PM IST

പ്രവേശനോത്സവ ഗീതം പ്രകാശനം ചെയ്തു

pravesh

തിരുവനന്തപുരം: പുതിയ അദ്ധ്യയനവർഷത്തെ പ്രവേശനോത്സവ ഗീതം മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു. 'പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തൻ പുലരി പിറക്കുന്നേ' എന്ന് തുടങ്ങുന്ന ഗീതം സംസ്ഥാനതല പ്രവേശനോത്സവച്ചടങ്ങിൽ പുതുതായി സ്‌കൂളുകളിലെത്തുന്ന കുരുന്നുകളെ സ്വാഗതം ചെയ്യാനായി അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

കവിയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അക്കാഡമിക് കോ ഓർഡിനേറ്ററുമായ മുരുകൻ കാട്ടാക്കടയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. സംഗീതം നൽകിയത് രമേശ് നാരായണൻ. സ്റ്റീഫൻ ദേവസിയുടേതാണ് ഓർക്കസ്ട്രേഷൻ. ഗായിക മധുശ്രീ നാരായണൻ, വിദ്യാർത്ഥികളായ ആരഭി വിജയ്, ആഭേരി വിജയ്, ഗംഗ പി.വി, ദേവനന്ദ എന്നിവർ ചേർന്നാണ് ഗാനാലാപനം. നിർമാണം സമഗ്ര ശിക്ഷാ കേരളം.

പ്രകാശനച്ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു, സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ എ.പി. കുട്ടികൃഷ്ണൻ, മുരുകൻ കാട്ടാക്കട തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GEETHAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.