തിരുവനന്തപുരം: ടി.കെ.എം.എൻജിനിയറിംഗ് കോളേജിലെ 60 പ്ളസ് കൂട്ടായ്മ 29,30തീയതികളിലായി എറണാകുളം താജ് ഗേറ്റ്വേ ഹോട്ടലിൽ നടത്തുന്ന ടി.കെ.എം.ക്ളബ് ഗ്ളോബൽ മീറ്റ് ഐ.എസ്.ആർ.ഒ.ചെയർമാൻ ഡോ.എസ്.സോമനാഥ് ഉദ്ഘാടനം ചെയ്യും. ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ജനാബ് ഷഹൽ ഹസ്സൻ മുസല്യാരെ ചടങ്ങിൽ ആദരിക്കും. സൂര്യകൃഷ്ണമൂർത്തി സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. മെർലിൻ അവാർഡ് ജേതാവും ടി.കെ.എം അലുമിനിയുമായ പ്രവീണിന്റെ മെന്റലിസം, അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നൃത്തസംഗീത വിരുന്ന്, സ്പോൺസേർഡ് പരിപാടികൾ എന്നിവ ഉണ്ടായിരിക്കും.ടി.കെ.എം.എൻജിനിയറിംഗ് കോളേജിലെ 1963 മുതൽ 1985 വരെയുള്ള ബാച്ചുകളിൽ നിന്നുള്ള 160ലധികം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |