SignIn
Kerala Kaumudi Online
Friday, 19 April 2024 6.35 AM IST

വെള്ളാപ്പള്ളിക്ക് മൈസൂരുവിൽ രാജകീയ വരവേൽപ്പ്

vellappally

■യോഗം നേതൃത്വ പരിശീലന ക്യാമ്പ് ഇന്ന് വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും

മൈസൂരു: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മൈസൂരുവിൽ ആവേശോജ്വല സ്വീകരണം. മൈസൂരുവിന്റെ സാംസ്‌കാരികത്തനിമയിൽ

യോഗം ശാഖാ ഭാരവാഹികളുടെയും മറ്റ് യൂണിയൻ നേതാക്കളുടെയും നേതൃത്വത്തിൽ കാശ്മീരി ഷാൾ, പൂച്ചെണ്ട്. മൈസൂർ പേട്ട എന്നറിയപ്പെടുന്ന തലപ്പാവ് പഞ്ചഫലവർഗങ്ങൾ എന്നിവ നൽകി രാജകീയ വരവേൽപ്പാണ് നൽകിയത്. യോഗ നേതൃത്വത്തിൽ ഇന്ന് യൂണിയൻ നേതാക്കന്മാർക്കായി നടത്തുന്ന നേതൃത്വ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കാനാണ് അദ്ദേഹം മൈസൂരുവിൽ എത്തിച്ചേർന്നത്.
ഇന്ന് രാവിലെ 10 മണിക്ക് ഡോ.പൽപ്പു നഗറിൽ (റിയോ മെറിഡിയൻ ഹോട്ടൽ) നടക്കുന്ന പതാക ഉയർത്തൽ ചടങ്ങുകളോടെ ക്യാമ്പിന് തുടക്കം കുറിക്കും. ഉച്ചയ്ക്ക് 1.30ന് ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവ്വഹിക്കും. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സ്വാഗതം പറയും. യോഗം നിയമാവലിയെക്കുറിച്ച് അഡ്വ.സിനിൽ മുണ്ടപ്പള്ളിയും, യോഗവും ആനുകാലിക രാഷ്ട്രീയവും എന്ന വിഷയത്തിൽ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കറും ക്ലാസുകൾ നയിക്കും. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നന്ദി പറയും. തുടർന്ന് കലാപരിപാടികൾ.

നാളെ രാവിലെ വെള്ളാപ്പള്ളിയുടെ ധന്യസാരഥ്യത്തിന്റെ രജത ജൂബിലി ആഘോഷം കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.സി.എൻ.അശ്വവത് നാരായണൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിക്കും.വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തും. അരയാക്കണ്ടി സന്തോഷ് നന്ദി പറയും. 2ന് ഡോ.ബിനു കണ്ണന്താനത്തിന്റെ മോട്ടിവേഷൻ ക്ലാസ്. 4.30ന് എസ്.എൻ.ഡി.പി യോഗം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ യോഗം കൗൺസിലർ പി.ടി.മൻമഥന്റെ ക്ലാസ്. 30ന് രാവിലെ 9ന് ക്യാമ്പ് അവലോകനം. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മറുപടി പ്രസംഗം. തുടർന്ന് ക്യാമ്പ് പ്രതിനിധികൾക്കായി സന്ദേശവും നൽകും.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഭരണസാരഥ്യത്തിൽ കാൽനൂറ്റാണ്ട് പിന്നിടുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതടക്കമുള്ള വിവിധ സാമൂഹ്യപദ്ധതികളുടെ രൂപരേഖയും ക്യാമ്പിൽ അവതരിപ്പിക്കും. വിദേശത്ത് നിന്നടക്കം 400 ഓളം പ്രതിനിധികൾ പങ്കെടുക്കും.

സ്വീകരണ സമ്മേളനത്തിന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അയക്കണ്ടി സന്തോഷ്, പ്രീതി നടേശൻ, സന്ദീപ് പച്ചയിൽ, എബിൻ അമ്പാടി, ബേബി റാം.കെ പ്രസന്നൻ, പി.എസ്.എൻ ബാബു. കെ.പത്മകുമാർ അഡ്വ. സിനിൽ മുണ്ടപ്പള്ളി, മൈസൂർ ശാഖ പ്രസിഡന്റ് രാജേന്ദ്രൻ ജി,സെക്രട്ടറി അനിൽകുമാർ റ്റി.ഡി, വൈസ് പ്രസിഡന്റ് സുകുമാരൻ, ജോയിന്റ് സെക്രട്ടറി മനോജ് കുമാർ , മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ കെ.ജി.ഹരിദാസ്, പവിത്രൻ കെ.കെ, പ്രൊഫ. വിജയ് സി.ആർ സുരേഷ് ബാബു, രാധാകൃഷ്ണൻ , കെ.ഹരിദാസ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VELLAPPALLY NADESHAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.