തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികളിൽ പുതിയൊരു ആവേശവും ആത്മവിശ്വാസവും ഉണ്ടാക്കിയെന്ന് യു.ഡി.എഫ് നേതാക്കൾ വിലയിരുത്തി. കേരളത്തിലെ പദയാത്ര സമാപനത്തിനുശേഷം ഇന്നലെ രാവിലെ മലപ്പുറത്ത് ലീഗ് ഹൗസിൽ നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയെയും ഇ.ടി. മുഹമ്മദ് ബഷീറിനെയും സന്ദർശിച്ച് യു.ഡി.എഫ് കൺവീനർ എം. എം. ഹസ്സൻ ചർച്ച നടത്തി.
ഭാരത് ജോഡോ യാത്രയുടെ വമ്പിച്ച വിജയം കോൺഗ്രസിനും യു.ഡി.എഫിനും രാഷ്ട്രീയമായ നേട്ടം ഉണ്ടാക്കി എന്ന് നേതാക്കൾ വിലയിരുത്തി. ഈ ആവേശം നിലനിർത്തിക്കൊണ്ട് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും. ഇതിനായി ഒക്ടോബറിൽ യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി വിളിച്ചു കൂട്ടുമെന്ന് കൺവീനർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |