കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ 50 ലക്ഷത്തിന്റെ 1,078 ഗ്രാം സ്വർണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ദുബായിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം കരുവാരകുണ്ട് സ്വദേശി നസൂബിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ശരീരത്തിനുള്ളിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം യാത്രക്കാരനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സ്വർണമിശ്രിതം കണ്ടെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |