നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 2.816 കിലോ സ്വർണം കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിൽ നിന്നെത്തിയ കോഴിക്കോട് മടവൂർ മുട്ടഞ്ചേരി സ്വദേശി ഫഹദ്, ജിദ്ദയിൽ നിന്നെത്തിയ കോഴിക്കോട് അമ്പലവയൽ സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്.
ഫഹദിന്റെ പക്കൽ നിന്ന് 2.100 കിലോയും അഖിലിൽ നിന്ന്ന്റെ 716 ഗ്രാമുമാണ് പിടിച്ചത്. ഫഹദ് സപീക്കറിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. അഖിൽ സ്വർണ മിശ്രിതം ക്യാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പിടികൂടിയ സ്വർണത്തിന് ഒന്നര കോടിയോളം രൂപ വില വരും.
ഫഹദിനെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കും. അഖിലിനെ ജാമ്യത്തിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |