SignIn
Kerala Kaumudi Online
Friday, 19 April 2024 8.38 AM IST

മൂന്നേക്കാൽ കോടി രൂപയുടെ സ്വർണവുമായി ദമ്പതികൾ പിടിയിൽ

abdusamad

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നേക്കാൽ കോടി രൂപ വിലമതിക്കുന്ന 6.240കിലോഗ്രാം സ്വർണവുമായി പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദ്, ഭാര്യ സഫ്ന എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സഫ്ന അഞ്ച് മാസം ഗർഭിണിയാണ്. ശരീരത്തിലും വസ്ത്രത്തിനുള്ളിലും കാലിൽ ധരിച്ച സോക്സുകൾക്കുള്ളിലുമാണ് പാക്കറ്റുകളിലാക്കിയ സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്. അബ്ദുസ്സമദിൽ നിന്ന് 1.65 കോടിയിലധികം രൂപ വിലമതിക്കുന്ന 3141ഗ്രാം സ്വർണവും ഭാര്യ സഫ്‌നയിൽ നിന്ന് 1.62 കോടിയിലധികം രൂപ മൂല്യമുള്ള 3099 ഗ്രാം സ്വർണവുമാണ് കണ്ടെത്തിയത്. രണ്ടുപേരിൽ നിന്നായി പിടിച്ച സ്വർണത്തിന് 3. 27 കോടി രൂപ വില വരും. കരിപ്പൂർ വിമാനത്താവളത്തിൽ ഈ അടുത്ത കാലത്ത് പിടികൂടിയതിൽ ഏറ്റവും വലിയ സ്വർണക്കടത്താണ് കണ്ടെത്തിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLD SMUGGLING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.