നെടുമ്പാശേരി: ജിദ്ദയിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ഇന്നലെ പുലർച്ചെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മലപ്പുറം സ്വദേശി അബ്ദുൾ റഹിമിൽ നിന്ന് 22.40 ലക്ഷം രൂപ വില വരുന്ന സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് 462 ഗ്രാം സ്വർണമാണ് കൊണ്ടുവന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം സ്വർണം പിടികൂടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |