SignIn
Kerala Kaumudi Online
Friday, 26 April 2024 2.15 AM IST

മോഹൻലാലിനും മമ്മൂട്ടിക്കും യു.എ.ഇ ഗോൾഡൻ വിസ

mm

ദുബായ്: മോഹൻലാലിനും മമ്മൂട്ടിക്കും യു.എ.ഇയുടെ ഗോൾഡൻ വിസ. ഇരുവരും വൈകാതെ ദുബായിലെത്തി വിസ സ്വീകരിക്കും. പത്തു വർഷമാണ് ഗോൾഡൻ വിസ കാലാവധി. വിഭിന്ന മേഖലകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയവർക്കാണ് യു.എ.ഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്.

ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് എന്നിവർ ഉൾപ്പെടെ പല ബോളിവുഡ് താരങ്ങൾക്കും പ്രമുഖ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ടെങ്കിലും, മലയാള ചലച്ചിത്രരംഗത്തു നിന്നുള്ളവർക്ക് ഗോൾഡൻ വിസ ലഭിക്കുന്നത് ഇതാദ്യമാണ്. മമ്മൂട്ടിക്കും മോഹൻലാലിനും ദുബായിൽ ആഡംബര വസതികളുണ്ട്. ദുബായ് മാളിനു സമീപം ആർ.പി. ഹൈറ്റ്സിന്റെ നാല്പത്തിയഞ്ചാം നിലയിൽ മോഹൻലാൽ ആഡംബര ഫ്ളാറ്റ് സ്വന്തമാക്കിയത് കഴിഞ്ഞ നവംബറിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UAE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.