SignIn
Kerala Kaumudi Online
Saturday, 20 April 2024 11.32 AM IST

ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി തിരുത്തിയത് നിയമക്കുരുക്കിലേക്ക് , വിഷയം ചർച്ചയാക്കി പ്രതിപക്ഷം

vd-satheeshan

തിരുവനന്തപുരം: റവന്യുവകുപ്പിലെ അണ്ടർ സെക്രട്ടറി ഒ.ജി.ശാലിനിയുടെ ഗുഡ് സർവ്വീസ് എൻട്രി തിരുത്തിയ അഡിഷണൽ ചീഫ്സെക്രട്ടറി ഡോ. എ.ജയതിലകിന്റെ നടപടി വിവാദത്തിലായിരിക്കെ, അത് വകുപ്പ് മന്ത്രി കെ.രാജനെതിരെ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം. നിയമസഭാസമ്മേളനം തുടങ്ങാനിരിക്കെ, മുട്ടിൽ മരംമുറി വിവാദം സഭയിൽ കത്തിക്കാൻ റവന്യു സെക്രട്ടറിയുടെ നടപടിയും പ്രതിപക്ഷത്തിന് ഇന്ധനമാകും. ഗുഡ് സർവ്വീസ് എൻട്രി വിഷയത്തിൽ നിയമനടപടിക്കും നീക്കം തുടങ്ങി.

മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട രേഖകൾ കെ.പി.സി.സി സെക്രട്ടറി സി.ആർ.പ്രാണകുമാറിന് വിവരാവകാശ നിയമപ്രകാരം കൈമാറിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയ്ക്കെതിരായ നീക്കങ്ങളെന്നാണ് സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം. റവന്യു സെക്രട്ടറിയുടേത് പ്രതികാര നടപടിയാണെന്ന് മുഖ്യ വിവരാവകാശ കമ്മിഷണർക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകാനൊരുങ്ങുകയാണ് പ്രാണകുമാർ. ഉദ്യോഗസ്ഥയെ കേൾക്കാതെയാണ് അവരുടെ ഭാവി സർവ്വീസിനെ ദോഷകരമായി ബാധിക്കുന്ന നടപടിയെന്നാണ് ആരോപണം. സ്വാഭാവികനീതി നിഷേധിക്കപ്പെട്ടതിന് നിയമനടപടികളിലേക്ക് നീങ്ങാനും സംഘടനയിൽ ആലോചനയുണ്ട്. അതിന്റെ പ്രാരംഭനടപടിയായിട്ടാണ് ചീഫ്സെക്രട്ടറിക്ക് പരാതി നൽകുക.

വിഷയം താൻ അറിഞ്ഞില്ലെന്ന മന്ത്രി കെ.രാജന്റെ വാദത്തെ രൂക്ഷമായി പരിഹസിക്കുകയാണ് പ്രതിപക്ഷം. എന്നാൽ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥയ്ക്കെതിരായ നടപടി താനറിയേണ്ടതില്ലെന്നാണ് മന്ത്രിയുടെ വാദം.

ഗു​ഡ് ​സ​ർ​വ്വീ​സ് ​എ​ൻ​ട്രി​-​ ​മാ​റ്റം​ ​വ​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​മ​രം​മു​റി​ ​വി​വാ​ദ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​വ​രാ​വ​കാ​ശ​ ​രേ​ഖ​ക​ൾ​ ​ന​ൽ​കി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​യു​ടെ​ ​ഗു​ഡ് ​സ​ർ​വ്വീ​സ് ​എ​ൻ​ട്രി​ ​റ​വ​ന്യു​ ​സെ​ക്ര​ട്ട​റി​ ​തി​രു​ത്തി​യെ​ന്ന​ ​ആ​ക്ഷേ​പ​ത്തി​ൽ​ ​പ​റ​യു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​എ​ന്തെ​ങ്കി​ലും​ ​മാ​റ്റം​ ​വ​ന്ന​താ​യി​ ​ത​ന്റെ​ ​ശ്ര​ദ്ധ​യി​ലി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു.
അ​തൊ​ക്കെ​ ​അ​ത​ത് ​വ​കു​പ്പു​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​താ​ണ്.​ ​പൊ​തു​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ചി​ല​ ​മാ​റ്റ​ങ്ങ​ളൊ​ക്കെ​ ​വ​ന്നി​ട്ടു​ണ്ട് ​എ​ന്ന​ല്ലാ​തെ​ ​ഈ​ ​പ​റ​യു​ന്ന​ ​ത​ര​ത്തി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​മാ​റ്റം​ ​വ​ന്ന​താ​യി​ ​ത​ന്റെ​ ​ശ്ര​ദ്ധ​യി​ലി​ല്ല​-​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് ​റ​വ​ന്യു മ​ന്ത്രി​യു​ണ്ടോ​യെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തി​നി​പ്പോ​ൾ​ ​ഒ​രു​ ​റ​വ​ന്യു​ ​മ​ന്ത്രി​യു​ണ്ടോ​യെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ഫേ​സ്ബു​ക് ​പോ​സ്റ്റി​ൽ​ ​ചോ​ദി​ച്ചു.​ ​ഉ​ണ്ടെ​ങ്കി​ൽ​ ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​വ​കു​പ്പി​ൽ​ ​ന​ട​ക്കു​ന്ന​തൊ​ക്കെ​ ​അ​റി​യു​ന്നു​ണ്ടോ​?​ ​അ​തോ​ ​വ​കു​പ്പി​ന്റെ​ ​സൂ​പ്പ​ർ​ ​മ​ന്ത്രി​യാ​യി​ ​സ്വ​യം​ ​അ​വ​രോ​ധി​ത​നാ​യ​ ​സെ​ക്ര​ട്ട​റി​ക്ക് ​അ​ധി​കാ​രം​ ​അ​ടി​യ​റ​ ​വ​ച്ചോ?
റ​വ​ന്യു​ ​വ​കു​പ്പി​ലെ​ ​അ​ണ്ട​ർ​ ​സെ​ക്ര​ട്ട​റി​യാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് ​നേ​രി​ടേ​ണ്ടി​ ​വ​ന്ന​ ​തി​ക്താ​നു​ഭ​വ​ങ്ങ​ൾ​ ​താ​ങ്ക​ൾ​ ​അ​റി​ഞ്ഞി​ല്ലെ​ന്ന് ​പ​റ​യു​ന്ന​ത് ​കേ​ട്ട​പ്പോ​ൾ​ ​ചോ​ദി​ച്ചു​പോ​യി​ ​എ​ന്നേ​യു​ള്ളൂ.​ ​അ​ണ്ട​ർ​ ​സെ​ക്ര​ട്ട​റി​യെ​ ​വി​വ​രാ​വ​കാ​ശ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ൽ​ ​നി​ന്ന് ​പൊ​ടു​ന്ന​നെ​ ​മാ​റ്റു​ന്നു.​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഉ​ദ്യോ​ഗ​സ്ഥ​യെ​ ​വി​ളി​ച്ചു​ ​വ​രു​ത്തി​ ​അ​വ​ധി​യി​ൽ​ ​പോ​കാ​ൻ​ ​വാ​ക്കാ​ൽ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്നു.​ ​അ​വ​ധി​ ​അ​പേ​ക്ഷ​യി​ൽ​ ​വ്യ​ക്തി​പ​ര​മാ​യ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​അ​വ​ധി​യി​ൽ​ ​പോ​കു​ന്നു​ ​എ​ന്നും​ ​എ​ഴു​താ​നാ​യി​രു​ന്നു​ ​ഉ​ത്ത​ര​വ്.​ ​പി​ന്നീ​ട് ​അ​വ​ർ​ക്ക് ​ന​ൽ​കി​യ​ ​ഗു​ഡ്സ​ർ​വീ​സ് ​എ​ൻ​ട്രി​ ​റ​ദ്ദാ​ക്കി​യെ​ന്നും​ ​സ​തീ​ശ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.


ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​ ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ​​​ ​​​ഇ​​​ട​​​പെ​​​ടേ​​​ണ്ട
സാ​​​ഹ​​​ച​​​ര്യ​​​മി​​​ല്ല​​​:​​​ ​​​റ​​​വ​​​ന്യൂ​​​ ​​​മ​​​ന്ത്രി


തൃ​​​ശൂ​​​ർ​​​:​​​ ​​​വ​​​കു​​​പ്പി​​​ൽ​​​ ​​​മ​​​ന്ത്രി​​​ ​​​ഇ​​​ട​​​പെ​​​ടേ​​​ണ്ട​​​ ​​​പ്ര​​​ശ്‌​​​ന​​​മു​​​ണ്ടെ​​​ങ്കി​​​ൽ​​​ ​​​ഇ​​​ട​​​പെ​​​ടു​​​മെ​​​ന്നും​​​ ​​​മ​​​രം​​​മു​​​റി​​​ക്ക​​​ൽ​​​ ​​​സം​​​ബ​​​ന്ധി​​​ച്ച് ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യ്‌​​​ക്കെ​​​തി​​​രെ​​​യു​​​ള്ള​​​ ​​​ന​​​ട​​​പ​​​ടി​​​ ​​​ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും​​​ ​​​റ​​​വ​​​ന്യൂ​​​മ​​​ന്ത്രി​​​ ​​​കെ.​​​ ​​​രാ​​​ജ​​​ൻ​​​ ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് ​​​പ​​​റ​​​ഞ്ഞു.
റ​​​വ​​​ന്യൂ​​​മ​​​ന്ത്രി​​​ ​​​വ​​​കു​​​പ്പി​​​ൽ​​​ ​​​ന​​​ട​​​ക്കു​​​ന്ന​​​ത് ​​​അ​​​റി​​​യു​​​ന്നു​​​ണ്ടോ​​​യെ​​​ന്നും​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ​​​വ​​​കു​​​പ്പ് ​​​അ​​​ടി​​​യ​​​റ​​​വ് ​​​വ​​​ച്ചോ​​​യെ​​​ന്നു​​​മു​​​ള്ള​​​ ​​​പ്ര​​​തി​​​പ​​​ക്ഷ​​​ ​​​നേ​​​താ​​​വ് ​​​വി.​​​ഡി​​​ ​​​സ​​​തീ​​​ശ​​​ന്റെ​​​ ​​​വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്ക് ​​​മ​​​റു​​​പ​​​ടി​​​ ​​​പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ ​​​അ​​​ദ്ദേ​​​ഹം.​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ ​​​മ​​​ന്ത്രി​​​യോ​​​ ​​​അ​​​റി​​​യേ​​​ണ്ട​​​ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ലാ​​​ണ് ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​ ​​​ഫ​​​യ​​​ൽ​​​ ​​​മു​​​ന്നി​​​ൽ​​​ ​​​വ​​​രു​​​ന്ന​​​ത്.​​​ ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ ​​​ത​​​ല​​​ത്തി​​​ൽ​​​ ​​​എ​​​ല്ലാ​​​ ​​​ദി​​​വ​​​സ​​​വും​​​ ​​​ഇ​​​ട​​​പെ​​​ടേ​​​ണ്ട​​​ ​​​കാ​​​ര്യം​​​ ​​​മ​​​ന്ത്രി​​​ക്കി​​​ല്ല.​​​ ​​​ഇ​​​തു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട് ​​​പ്ര​​​തി​​​പ​​​ക്ഷ​​​ ​​​നേ​​​താ​​​വി​​​ന്റെ​​​ ​​​സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ ​​​ദൂ​​​രീ​​​ക​​​രി​​​ക്കും.​​​ ​​​പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​യെ​​​ ​​​സം​​​ബ​​​ന്ധി​​​ച്ച​​​ ​​​ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ​​​മ​​​റു​​​പ​​​ടി​​​ ​​​പ​​​റ​​​യേ​​​ണ്ട​​​ ​​​കാ​​​ര്യം​​​ ​​​മ​​​ന്ത്രി​​​ക്കി​​​ല്ല.​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ​​​വി​​​രു​​​ദ്ധ​​​മാ​​​യി​​​ ​​​മ​​​റ്റാ​​​രും​​​ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി​​​ ​​​വി​​​വ​​​രം​​​ ​​​കി​​​ട്ടി​​​യി​​​ട്ടി​​​ല്ല.​​​ ​​​അ​​​തു​​​കൊ​​​ണ്ടു​​​ ​​​ത​​​ന്നെ​​​ ​​​ഈ​​​ ​​​വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ​​​ ​​​ഇ​​​ട​​​പെ​​​ടേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് ​​​മ​​​ന്ത്രി​​​ ​​​പ​​​റ​​​ഞ്ഞു.

ശാ​ലി​നി​ക്കെ​തി​രാ​യ​ ​നീ​ക്കം​ ​സ​ർ​ക്കാ​രി​ന്റെ
ത​നി​നി​റം​ ​കാ​ട്ടി​:​ ​പി.​സി.​ ​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​മ​രം​ ​മു​റി​ക്ക​ൽ​കേ​സി​ൽ​ ​മു​റി​ഞ്ഞു​ ​പോ​യ​ ​കേ​ര​ള​ ​സ​ർ​ക്കാ​രി​ന്റെ​ ​ശി​ഖ​ര​ങ്ങ​ൾ​ ​എ​ത്ര​മാ​ത്രം​ ​ആ​ഘാ​ത​മാ​ണ് ​ഏ​ൽ​പ്പി​ച്ച​ത് ​എ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ് ​വി​വ​രാ​വ​കാ​ശ​ ​നി​യ​മ​പ്ര​കാ​രം​ ​സ​ർ​ക്കാ​ർ​ ​രേ​ഖ​യു​ടെ​ ​പ​ക​ർ​പ്പ് ​ന​ൽ​കി​യ​ ​ശാ​ലി​നി​ ​എ​ന്ന​ ​അ​ണ്ട​ർ​ ​സെ​ക്ര​ട്ട​റി​യോ​ട് ​കാ​ട്ടു​ന്ന​ ​ഹീ​ന​കൃ​ത്യ​ങ്ങ​ളെ​ന്ന് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​വ​ർ​ക്കിം​ഗ് ​ചെ​യ​ർ​മാ​നും​ ​മു​ൻ​ ​കേ​ന്ദ്ര​ ​മ​ന്ത്രി​യു​മാ​യ​ ​പി.​സി.​ ​തോ​മ​സ് ​പ്ര​സ്താ​വി​ച്ചു.
'​ഗു​ഡ് ​സ​ർ​വീ​സ് ​എ​ൻ​ട്രി​'​ ​കി​ട്ടി​യി​ട്ടു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​യു​ടെ​ ​നേ​ട്ട​ങ്ങ​ൾ​ ​തേ​ച്ചു​മാ​യ്ച്ചു​ ​ക​ള​യാ​ൻ​ ​ന​ട​പ​ടി​യെ​ടു​ത്ത​ ​കേ​ര​ള​ ​സ​ർ​ക്കാ​രി​നോ​ട് ​ജ​ന​ങ്ങ​ൾ​ക്ക് ​പു​ച്ഛ​മാ​ണെ​ന്നും​ ​തോ​മ​സ് ​പ​റ​ഞ്ഞു.

വി​വാ​ദ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​എ​ൻ.​ടി.​ ​സാ​ജ​നെ
സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യാൻശു​പാ​ർശ

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ട്ടി​ൽ​ ​മ​രം​മു​റി​ക്ക​ൽ​ ​കേ​സി​ൽ​ ​ആ​രോ​പ​ണ​ ​വി​ധേ​യ​നാ​യ​ ​ഫോ​റ​സ്റ്റ് ​ക​ൺ​സ​ർ​വേ​റ്റ​ർ​ ​എ​ൻ.​ടി.​ ​സാ​ജ​നെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യ​ണ​മെ​ന്ന​ ​വ​നം​വ​കു​പ്പി​ന്റെ​ ​ശു​പാ​ർ​ശ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്ക് ​കൈ​മാ​റി.​ ​അ​ന്വേ​ഷ​ണം​ ​വ​ഴി​ ​തെ​റ്റി​ക്കാ​നും​ ​മു​റി​ച്ച​ ​മ​ര​ങ്ങ​ൾ​ ​പി​ടി​ച്ചെ​ടു​ത്ത​ ​ഫോ​റ​സ്റ്റ് ​റേ​ഞ്ച് ​ഓ​ഫീ​സ​റെ​ ​ക​ള്ള​ക്കേ​സി​ൽ​ ​കു​ടു​ക്കാ​ൻ​ ​ശ്ര​മി​ച്ച​താ​യു​മാ​ണ് ​റി​പ്പോ​ർ​ട്ടി​ലെ​ ​ക​ണ്ടെ​ത്ത​ൽ.
സി.​സി.​എ​ഫി​ന്റെ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​സാ​ജ​ൻ​ ​അ​ട​ക്ക​മു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​കു​റ്റ​ക്കാ​രാ​ണെ​ന്ന് ​നേ​ര​ത്തേ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​വ​നം​ ​മാ​ഫി​യ​യ്ക്കാ​യി​ ​വ​ഴി​വി​ട്ട​ ​സ​ഹാ​യ​ങ്ങ​ൾ​ ​ചെ​യ്യു​ക​യും​ ​കേ​സ​ന്വേ​ഷ​ണം​ ​ശ​രി​യാ​യി​ ​ന​ട​ത്തി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കാ​നും​ ​സാ​ജ​ൻ​ ​ശ്ര​മി​ച്ചു​വെ​ന്നാ​ണ് ​ക​ണ്ടെ​ത്തി​യ​ത്.
15​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​മ​രം​കൊ​ള്ള​ ​ക​ണ്ടു​പി​ടി​ച്ച​ ​സൗ​ത്ത് ​വ​യ​നാ​ട് ​ഡി.​എ​ഫ്.​ഒ​ ​ര​ഞ്ജി​ത് ​കു​മാ​ർ,​ ​മേ​പ്പാ​ടി​ ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​ ​എം.​കെ.​ ​സ​മീ​ർ,​ ​ഡ​പ്യൂ​ട്ടി​ ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​ ​കെ.​പി.​ ​അ​ഭി​ലാ​ഷ് ​എ​ന്നി​വ​രെ​ ​ക​ള്ള​ക്കേ​സി​ൽ​ ​കു​ടു​ക്കി​ ​പ്ര​തി​ക​ളെ​ ​ര​ക്ഷി​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ന്നാ​ണ് ​ഡി.​എ​ഫ്.​ഒ​യു​ടെ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​അ​തി​നു​വേ​ണ്ടി​ ​മേ​പ്പാ​ടി​ ​റേ​ഞ്ച് ​ഓ​ഫീ​സ​റു​ടെ​ ​താ​ത്ക്കാ​ലി​ക​ ​ഡ്രൈ​വ​റെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​ക​ള്ള​മൊ​ഴി​ ​കൊ​ടു​പ്പി​ച്ച​താ​യും​ ​റി​പ്പോ​ർ​ട്ടി​ലു​ണ്ട്.
സാ​ജ​ന് ​നേ​രെ​ ​സ​മാ​ന​മാ​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​നേ​ര​ത്തെ​യും​ ​ഉ​ണ്ടാ​യി​രു​ന്ന​താ​യി​ ​വി​ജി​ല​ൻ​സ് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യി​രു​ന്നു.​ ​കാ​സ​ർ​കോ​ട് ​റേ​ഞ്ച് ​ഓ​ഫീ​സ​റാ​യി​രി​ക്കെ​ ​ന​ട​ന്ന​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​സാ​ജ​നെ​തി​രാ​യ​ ​ക​ണ്ടെ​ത്ത​ലു​ക​ളു​ള്ള​ത്.​ ​അ​ന​ധി​കൃ​ത​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ച​ന്ദ​ന​ ​ഫാ​ക്ട​റി​ക​ൾ​ക്ക് ​വ​ഴി​വി​ട്ട​ ​സ​ഹാ​യം​ ​ന​ൽ​കി​യെ​ന്നാ​യി​രു​ന്നു​ ​ക​ണ്ടെ​ത്ത​ൽ.
അ​തേ​സ​മ​യം,​ ​എ​ൻ.​ടി.​ ​സാ​ജ​നെ​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്യ​ണ​മെ​ന്ന​ ​ശു​പാ​ർ​ശ​ ​ത​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ല്ലെ​ന്ന് ​ഇ​തു​ ​സം​ബ​ന്ധി​ച്ച​ ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​യാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​വൈ​കി​ട്ടു​ള്ള​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOOD SERVICE ENTRY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.