SignIn
Kerala Kaumudi Online
Thursday, 28 March 2024 3.09 PM IST

നിയമസഭാ സമ്മേളനം വിളിച്ചത് സ്വാഗതാർഹം: ഗവർണർ

ddd
ഗവർണർ

തിരുവനന്തപുരം: നിയമ നിർമ്മാണത്തിനായി നിയമസഭ വിളിച്ചു ചേർക്കാനുള്ള സർക്കാർ തീരുമാനം നല്ലതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഓർഡിനൻസുകൾ തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. നിയമസഭ കൂടുന്ന സാഹചര്യത്തിൽ ഇനി ഓർഡിനൻസുകൾ സഭയുടെ മേശപ്പുറത്ത് വരുന്നതാണ് ശരി.


ഓർഡിനൻസുകൾ കൂട്ടത്തോടെ ഒരുമിച്ച് വന്നതിനാലാണ് താൻ ഒപ്പിടാതിരുന്നത്. മഴക്കെടുതി കാരണമാണ് സ്വാതന്ത്ര്യ ദിനത്തിലെ രാജ്ഭവനിലെ വിരുന്ന് ഒഴിവാക്കിയത്. സ്വാതന്ത്ര്യ ദിനത്തിൽ തിരുവനന്തപുരത്തെ ആദിവാസി ഊരുകളിൽ ചെലവഴിക്കും.

കണ്ണൂർ സർവകലാശാലയിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയുണ്ടാകും. ഒന്നല്ല, നിരവധി പരാതികൾ ഉയർന്നതോടെയാണ് വൈസ് ചാൻസലറോടു വിശദീകരണം ചോദിച്ചത്. സർവകലാശാലയിൽ ചട്ടലംഘനങ്ങൾ പതിവായി. കണ്ണൂർ സർവകലാശാലയെ നശിക്കാൻ അനുവദിക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.