തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷക്കാലം നിയമസഭാ പ്രവർത്തനങ്ങൾ കാര്യക്ഷമമായും നിഷ്പക്ഷമായും നടത്തിക്കൊണ്ടു പോകുന്നതിൽ നല്കിയ നേതൃത്വത്തിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ്ഖാന് നന്ദി അറിയിച്ചു. അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി രചിച്ച 'ഹിസ്റ്ററി ലിബറേറ്റഡ്', എ.ശ്രീധരമേനോൻ രചിച്ച 'കൾച്ചറൽ ഹെറിറ്റേജ് ഒഫ് കേരള', മനു. എസ് പിള്ളയുടെ 'ഐവറി ത്രോൺ' എന്നീ ഗ്രന്ഥങ്ങളോടൊപ്പം പതിന്നാലാം നിയമസഭയിലെ പ്രവർത്തനങ്ങളെക്കുറിച്ച് തയ്യാറാക്കിയ മൂന്ന് പഠന ഗ്രന്ഥങ്ങളും അദ്ദേഹം ഗവർണർക്ക് ഉപഹാരമായി നൽകി. സഭയ്ക്കകത്തും പുറത്തും സ്പീക്കർ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഗവർണർ കർമ്മപഥത്തിൽ കൂടുതൽ മുന്നേറാൻ സാധിക്കട്ടെ എന്ന് അദ്ദേഹത്തെ ആശംസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |