SignIn
Kerala Kaumudi Online
Friday, 19 April 2024 5.29 AM IST

ഗവർണർ കലാമണ്ഡലം ചാൻസലറല്ലെന്ന വി.സിയുടെ വാദം തള്ളി

governer-kalamandalam

തൃശൂർ: കലാമണ്ഡലം കല്പിത സർവകലാശാലയുടെ ചാൻസലറായി ഗവർണറെ നിശ്ചയിക്കാനാകില്ലെന്ന കലാമണ്ഡലം വൈസ് ചാൻസലറുടെ വാദം സർക്കാർ തള്ളി. ചാൻസലറായി ഗവർണറെ നിലനിറുത്തിക്കൊണ്ട് ഉത്തരവ് സർക്കാർ പരിഷ്‌കരിച്ചു.

കല്പിത സർവകലാശാലയുടെ ചാൻസലർ ആയിരിക്കാനുള്ള ഗവർണറുടെ അധികാരത്തെ ചോദ്യം ചെയ്ത് വൈസ് ചാൻസലർ ടി.കെ. നാരായണൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. സർക്കാർ നിർദ്ദേശത്തെത്തുടർന്ന് ഹർജി പിന്നീട് പിൻവലിച്ചെങ്കിലും ഗവർണർ വിളിപ്പിച്ചിട്ടും അദ്ദേഹത്തെ കാണാൻ വി.സി തയ്യാറായിരുന്നില്ല.

കാലാവധി കഴിഞ്ഞ് പുതിയ വി.സിയെ തിരഞ്ഞെടുക്കുന്നത് വരെയോ ആറു മാസം കൂടിയോ നിലവിലെ വി.സിക്ക് തുടരാമെന്ന വ്യവസ്ഥയും പുതിയ ഉത്തരവിൽ ഒഴിവാക്കി. മേയ് നാലിന് ടി.കെ. നാരായണന്റെ കാലാവധി അവസാനിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNER KALAMANDALAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.