തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ എ.എൻ.ഷംസീർ എം.എൽ.എയുടെ ഭാര്യ ഡോ.സഹാലയെ ഓൺലൈൻ ഇന്റർവ്യൂ നടത്തി അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കാനുള്ള കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി നൽകിയ പരാതിയിന്മേൽ ഗവർണർ വി.സിയുടെ വിശദീകരണം തേടി.
കണ്ണൂർ സർവകലാശാലയിൽ യു.ജി.സിയുടെ എച്ച്.ആർ.ഡി സെന്ററിൽ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് പ്രൊഫസറുടെ സ്ഥിരം തസ്തികയിലേയ്ക്ക് 30പേരെ ഏപ്രിൽ 16നാണ് ഓൺലൈനായി ഇന്റർവ്യൂ ചെയ്തത്.
സെന്ററിലെ തസ്തികകളെല്ലാം യു.ജി.സി വ്യവസ്ഥയനുസരിച്ചു് താത്കാലികമാണെങ്കിലും, അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർക്കാർ കണ്ണുർ സർവകലാശാലയ്ക്ക് മാത്രം കഴിഞ്ഞ വർഷം പ്രത്യേക അനുമതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |