ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ താഴേക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീ സമൂഹത്തിൽ സാമ്പത്തിക ശാക്തീകരണത്തിന്റെയും അടിസ്ഥാന സാഹചര്യ വികസനത്തിന്റെയും നൂതന മാതൃക വെള്ളാപ്പള്ളി നടേശൻ നടപ്പാക്കിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി പദവികളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷങ്ങളും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും ചേർത്തല എസ്.എൻ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിവുറ്റ നേതൃത്വം എപ്പോഴും സംഘടനയിൽ പ്രതിഫലിക്കും. കഴിഞ്ഞ 25 വർഷം കൊണ്ട് എസ്.എൻ.ഡി.പി യോഗം ശാഖകളുടെ എണ്ണം 3,882ൽ നിന്നും 6,456 ആയി വർദ്ധിച്ചു. എന്നാൽ അതിലും വലിയ നേട്ടമാണ് യോഗത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 42 ൽ നിന്ന് 127 ആയി ഉയർന്നത്. വിദ്യകൊണ്ട് പ്രബുദ്ധരാവുകയെന്ന ഗുരുദേവന്റെ പ്രബോധനത്തോട് യോഗ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് ഈ വളർച്ച സൂചിപ്പിക്കുന്നത്. യുവാക്കൾക്ക് മാനസികാരോഗ്യം വളർത്തി സാമൂഹ്യ ജീവിതം ഉറപ്പാക്കുന്ന കൗൺസലിംഗ് നടത്താൻ യോഗം മുന്നോട്ടു വരണമെന്നും ഗവർണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |