തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഈസ്റ്റർ ആശംസ നേർന്നു.
'ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ആഘോഷമായ ഈസ്റ്റർ മനസ്സിൽ പ്രത്യാശയുടെയും അനുകമ്പയുടെയും ദിവ്യപ്രകാശം ചൊരിയട്ടെ എന്ന് ആശംസിക്കുന്നു. അവശതയും ദാരിദ്ര്യവും അനുഭവിക്കുന്നവരെ സ്നേഹത്തോടെയും ഒരുമയോടെയും സേവിക്കാൻ ഈസ്റ്റർ ആഘോഷം നമുക്ക് പ്രചോദനമേകട്ടെ- ' ഗവർണർ സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |