തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനായി 85.18ലക്ഷം രൂപയ്ക്ക് വാങ്ങിയ പുതിയ ബെൻസ് കാർ രാജ്ഭവനിലെത്തി. ഇന്ന് ഡൽഹിയിൽ നിന്ന് ഗവർണർ മടങ്ങിയെത്തിയ ശേഷമായിരിക്കും ആദ്യസവാരി. ഫെബ്രുവരിയിലാണ് കറുത്ത മേഴ്സിഡസ് ബെൻസ് ജി.എൽ.ഇ കാർ വാങ്ങാൻ പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.
പത്തുവർഷത്തിലേറെയായി ഗവർണർമാർ ഉപയോഗിക്കുന്ന നിലവിലെ കാർ ഒരുലക്ഷം കിലോമീറ്ററിലേറെ ഓടിക്കഴിഞ്ഞു. പുതിയ കാർ വാങ്ങാൻ രാജ്ഭവനിലെ മെക്കാനിക്കൽ അസി.എൻജിനിയർ നൽകിയ ശുപാർശ അംഗീകരിച്ചാണ് പണം അനുവദിച്ചത്. ഒരുലക്ഷം കിലോമീറ്റർ ഓടിയാൽ കാർ മാറണമെന്നാണ് സുരക്ഷാചട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |