SignIn
Kerala Kaumudi Online
Friday, 19 April 2024 7.53 AM IST

സർക്കാർ സ്കൂളുകളിലെ ഒന്നാം ക്ളാസിൽ 15,380 കുട്ടികൾ കുറവ്

school

തിരുവനന്തപുരം: ഈ വർഷം സർക്കാർ സ്കൂളിൽ ഒന്നാം ക്ളാസിൽ മുൻ വർഷത്തെക്കാൾ 15,380 കുട്ടികളുടെ കുറവ്. അൺഎയ്ഡഡ് സ്‌കൂളുകളിൽ ഉൾപ്പെടെ കഴിഞ്ഞവർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 3,48,741 കുട്ടികളായിരുന്നു. ഇത്തവണ ഇത് 3,03,168 പേരായി കുറഞ്ഞു. മൊത്തം 37,522 കുട്ടികളുടെ കുറവ് എയ്ഡഡ് സ്‌കൂളുകളിൽ 22,142 ഉം അൺ എയ്ഡഡ് സ്‌കൂളുകളിൽ 8051ഉം കുട്ടികൾ കുറഞ്ഞു. ഒന്നു മുതൽ 10 വരെ മൊത്തം ക്ളാസുകളിൽ കുട്ടികളുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 45,519 പേരുടെ കുറവുണ്ട്. ഈ വർഷം ആകെ 38,32,395 കുട്ടികളാണുള്ളത്. 12,73,014 പേർ സർക്കാർ സ്‌കൂളുകളിലും 22,26,349 എയ്ഡഡ് സ്‌കൂളുകളിലും 3,33,032 അൺ എയ്ഡഡ് സ്‌കൂളുകളിലും ഉണ്ട്. കഴിഞ്ഞ വർഷം ഒന്നുമുതൽ 10 വരെ ആകെ 38,77,914 കുട്ടികളാണുണ്ടായിരുന്നത്.

എന്നാൽ രണ്ടു മുതൽ 10 വരെ ക്ലാസുകളിൽ സർക്കാർ സ്‌കൂളുകളിൽ 44,915ഉം എയ്ഡഡ് സ്‌കൂളുകളിൽ 75,055ഉം ഉൾപ്പെടെ 1,19,970 കുട്ടികൾ വർദ്ധിച്ചതായും ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ളവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ടാം ക്ലാസിൽ 6870ഉം മൂന്നിൽ 9006ഉം നാലിൽ 10,245ഉം അഞ്ചിൽ 32,545ഉം ആറിൽ 13,423ഉം ഏഴിൽ 10,190ഉം എട്ടിൽ 28,791ഉം ഒമ്പതിൽ 8009ഉം 10ൽ 891ഉം കുട്ടികളാണ് വർദ്ധിച്ചത്. സർക്കാർ സ്‌കൂളുകളിൽ അഞ്ചാം തരത്തിൽ 7134 കുട്ടികളും എയ്ഡഡ് സ്‌കൂളുകളിൽ 10-ാം തരത്തിൽ 669ഉം കുട്ടികളും കുറവുണ്ട്. സംസ്ഥാനത്ത് പത്തോ അതിൽ കുറവോ കുട്ടികൾ പഠിക്കുന്ന 40 സർക്കാർ സ്‌കൂളുകളും 109 എയ്ഡഡ് സ്‌കൂളുകളുമുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ നൽകിയ കണക്കുകൾ സൂചിപ്പിക്കുന്നു.

ഒന്നാം ക്ലാസിൽ പ്രവേശനം

നേടിയവർ (ജില്ല തിരിച്ച്)

തിരുവനന്തപുരം 22,433

കൊല്ലം 17,024

പത്തനംതിട്ട 6,554

ആലപ്പുഴ 13,005

കോട്ടയം 11,687

ഇടുക്കി 8,063

എറണാകുളം 19,821

തൃശൂർ 26,186

പാലക്കാട് 27,514

മലപ്പുറം 68,517

കോഴിക്കോട് 31,248

വയനാട് 9,519

കണ്ണൂർ 24,733

കാസർകോട് 16,866

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVT SCHOOL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.