SignIn
Kerala Kaumudi Online
Saturday, 20 April 2024 10.14 AM IST

അക്യൂട്ടോ ടെക്നോളജീസിന് 30ലക്ഷം രൂപയുടെ റിസർച്ച് ഗ്രാന്റ്

p

തിരുവനന്തപുരം: സംസ്ഥാന സ്റ്റാർട്ടപ്പ് മിഷന്റെ റിസർച്ച് ഗ്രാന്റ് ചലഞ്ചിൽ 30 ലക്ഷം രൂപ ഗ്രാന്റ് നേടി അക്യൂട്ടോ ടെക്നോളജീസ്. അക്യൂട്ടോയുടെ ഒാട്ടോമൊബൈൽ സാങ്കേതികവിദ്യയായ ഐകോറിനാണ് ഗ്രാന്റ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയവയുടെ സംയുക്തരൂപമായ ഐകോർ ചരക്കുവാഹനങ്ങൾ, ഒായിൽ കണ്ടെയ്‌നറുകൾ എന്നിവയടക്കമുള്ള വലിയ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത മുൻകൂട്ടി വ്യക്തമാക്കും. അക്യൂട്ടോ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണനുണ്ണിയും ടീമും ചേർന്നാണിത് വികസിപ്പിച്ചത്.

2019ൽ തിരുവനന്തപുരത്ത് ആരംഭിച്ച അക്യൂട്ടോ 2021ൽ എറണാകുളത്ത് റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്റർ തുറന്നു. സംസ്ഥാന സർക്കാരിന്റെ ഇ-ഹെൽത്ത് ഹാക്കത്തോൺ അവാർഡ് നേടിയിട്ടുണ്ട്. ടെക്നോപാർക്ക് സ്ഥാപകനായ ഡോ.ചന്ദ്രശേഖരൻ നായർ, ട്രിനിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ.അരുൺ സുരേന്ദ്രൻ തുടങ്ങിയവരാണ് ഉപദേശകർ. 35 ഒാളം ജീവനക്കാരുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GRANT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.