SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.08 AM IST

ജി.എസ്.ടി പരിഷ്‌കരണം : നിത്യോപയോഗ സാധന വില ഇന്ന് മുതൽ ഉയരും

gst

  • കടകളിൽ തൂക്കിക്കൊടുക്കുന്ന സാധനങ്ങൾക്ക് നികുതിയില്ല
  • പാക്ക് ചെയ്ത സാധനങ്ങളുടെ നികുതിയിൽ അവ്യക്തത

തിരുവനന്തപുരം: ജി.എസ്.ടി കൗൺസിലിന്റെ നികുതി പരിഷ്ക്കരണം ഇന്ന് നിലവിൽ വരുന്നതോടെ ,സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും. അരിയും പയറും കടലയുമുൾപ്പെടെയുള്ള പലവ്യജ്ഞനങ്ങൾക്കും പാലൊഴികെയുള്ള പാലുൽപന്നങ്ങൾക്കും അഞ്ച് ശതമാനവും ,മറ്റ് ചില ഉൽപന്നങ്ങൾക്ക് ആറ് ശതമാനവുമാണ് വർദ്ധന.

ഇതുവരെ ഭക്ഷ്യസാധനങ്ങൾക്ക് നികുതിയുണ്ടായിരുന്നില്ല.കൊവിഡ് മൂലം സംസ്ഥാനങ്ങളുടെ നികുതി വരവ് കുറഞ്ഞതിനാലും,ജി.എസ്.ടി.നഷ്ടപരിഹാരം നിറുത്തിയതിലൂടെ സംസ്ഥാനങ്ങൾക്കുണ്ടായ ധനകമ്മി പരിഹരിക്കാനുമാണ് നികുതി ഏർപ്പെടുത്തിയത്..അതേസമയം, കടകളിൽ തൂക്കിക്കൊടുക്കുന്ന ഭക്ഷ്യധാന്യങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കി. നേരത്തെ ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് മാത്രമായിരുന്നു നികുതി. ഇപ്പോൾ പായ്ക്ക് ചെയ്തവയ്ക്കും നികുതിയാക്കി.കടകളിൽ തൂക്കിക്കൊടുക്കുന്നതും, പാക്ക് ചെയ്ത് കൊടുക്കുന്നതും എങ്ങനെ കണക്കാക്കുമെന്നതിൽ വ്യക്തത തേടി കേന്ദ്ര ജി.എസ്.ടിക്ക് കത്തെഴുതിയിട്ടുണ്ട്. റിട്ടേൺ സമർപ്പിക്കുന്നതിലും ആശയക്കുഴപ്പമുണ്ട്.

അതേ സമയം പുതിയ നികുതി പരിഷ്ക്കരണം ചെറുകിട കച്ചവടക്കാരെ മുഴുവൻ നികുതി വലയിലേക്ക് കൊണ്ടുവന്നതിൽ വ്യാപാരികൾ ആശങ്ക പ്രകടിപ്പിച്ചു.40ലക്ഷത്തിൽ താഴെ വാർഷിക വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാരും ഇനി റിട്ടേൺ സമർപ്പിക്കേണ്ടി വരും .നികുതി പരിഷ്ക്കരണം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമനും ജി.എസ്.റ്റി. കൗൺസിലിനും പരാതി നൽകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.

കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ട്രേഡേഴ്സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വ്യാപാരികൾ കരിദിനമാചരിക്കുമെന്നും ജി.എസ്.ടി.ഓഫീസുകൾക്ക്മുന്നിൽ ധർണ്ണ നടത്തുമെന്നും ജനറൽ സെക്രട്ടറി എസ്.മനോജ് പറഞ്ഞു.

പുതിയ ജിഎസ്ടി നിരക്കിൽ

വില കൂടുന്നവ

(നിലവിലെ നിരക്ക് ബ്രാക്കറ്റിൽ)

 എൽഇഡി ലാംപ്,ലൈറ്റ് 18% (12%)

 വാട്ടർപമ്പ്,സൈക്കിൾ പമ്പ് 18% (12%)

 അച്ചടി,എഴുത്ത്,വര എന്നിവയ്ക്കുള്ള മഷി 18% (12%)

 ചെക്ക് ബുക്ക് 18% (0%)

 കട്ടിങ് ബ്ലേഡുകളുള്ള കത്തി,പേപ്പർ മുറിക്കുന്നകത്തി,

പെൻസിൽ ഷാർപ്നെറും ബ്ലേഡും,സ്പൂൺ,ഫോർക്ക്

തുടങ്ങിയവ 18% (12%)

 കട്ട് ആൻഡ് പോളിഷ് ചെയ്ത

വജ്രക്കല്ല് 1.5% (0.25%)

 സോളർവാട്ടർഹീറ്റർ 12% (5%)

 ഭൂപടം 12% (0%)

 ചിട്ടിഫണ്ട്ഫോർമാൻനൽകുന്ന സേവനം 18% (12%)

 ടെട്രാപാക്ക് (പാക്കേജിങ് പേപ്പർ)18% (12%)

വിലകുറയുന്നവ

 ഓസ്റ്റോമി കിറ്റ് (ആന്തരിക അവയവങ്ങളിൽനിന്നു വിസർജ്യം ഉൾപ്പെടെ ശേഖരിക്കുന്ന ട്യൂബ്,

 ബാഗ് എന്നിവയടങ്ങുന്ന കിറ്റ് 5% (12%)

 സ്പ്ലിന്റ് പോലെയുള്ള ഓർത്തോപീഡിക് ഉത്പന്നങ്ങൾ,

 ശരീരത്തിലെ ഒടിവ് പരിഹരിക്കുന്നതിനുള്ള മെഡിക്കൽ

സാമഗ്രികൾ,കൃത്രിമ ശരീര ഭാഗങ്ങൾ തുടങ്ങിയവ 5% (12%)

 റോപ്‌വേ വഴിയുള്ളയാത്രയും ചരക്കുനീക്കവും 5% (18%)

 ട്രക്ക് പോലെയുള്ളചരക്കുവാഹനങ്ങൾ

 വാടകയ്‌ക്കെടുക്കുന്നത് (ഇന്ധനച്ചെലവടക്കം) 12% (18%)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.