SignIn
Kerala Kaumudi Online
Saturday, 20 April 2024 5.44 AM IST

ഗൾഫ് യാത്ര: കൂടുതൽ ഇളവുകൾ തേടും

gul

ന്യൂഡൽഹി: കൊവിഡ് വ്യാപനത്ത ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാ വിലക്കുകൾ നീക്കിയിട്ടുണ്ടെന്നും കൂടുതൽ ഇളവുകൾ ലഭിക്കാൻ നയതന്ത്ര തലത്തിൽ ചർച്ചകൾ തുടരുകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ: എസ്.ജയശങ്കർ അറിയിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

യു.എ.ഇ താമസവിസക്കാരുടെ യാത്രാവിലക്ക് നീക്കിയിരുന്നു.

കുവൈറ്റും ബഹ്‌റൈനും താമസവിസക്കാർക്ക് ക്വാറന്റൈൻ വ്യവസ്ഥയോടെ പ്രവേശനം ആരംഭിച്ചു. മറ്റു വിസക്കാർക്കും യാത്രാനുമതി നൽകുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് ജയശങ്കർ അറിയിച്ചു.

ജി.സി.സി രാജ്യങ്ങളിൽ കൊവാക്‌സിന്റെ അംഗീകാരം സംബന്ധിച്ച ആശയക്കുഴപ്പം നീക്കാൻ ശ്രമം നടക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ക്ഷേമം ഉറപ്പു വരുത്തുന്നതിനും സർക്കാർ മുൻഗണന നൽകുമെന്നും പ്രശ്നപരിഹാരത്തിനുള്ള പരിശ്രമം തുടരുമെന്നും ജയശങ്കർ ഉറപ്പു നൽകി. യാത്രാ വിലക്ക് മൂലം ഇന്ത്യക്കാർക്ക് ഗൾഫിലെ ജോലി നഷ്ടപ്പെടാൻ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടി നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GULF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.