തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ തോക്കിൽ നിന്ന് വെടിപൊട്ടിയ സംഭവത്തിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഹാഷിം റഹ്മാനെ സസ്പെൻഡ് ചെയ്തു. ബറ്റാലിയൻ ഡി.ഐ.ജിയുടെ അന്വേഷണത്തിൽ എസ്.ഐയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും തോക്ക് അലക്ഷ്യമായി കൈകാര്യം ചെയ്തെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ എസ്.ഐയാണ് ഹാഷിം റഹ്മാൻ. ക്ളിഫ്ഹൗസ് ഗേറ്റിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹാഷിം കഴിഞ്ഞ ദിവസം ഗാർഡ് റൂമിൽവച്ച് പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |