SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.55 AM IST

ശ്രീനാരായണ ഗുരു ത്രികാലജ്ഞാനി : സ്വാമി സച്ചിദാനന്ദ

guru

ശിവഗിരി: ശ്രീനാരായണ ഗുരു കാലത്തിന് മുൻപേ നടന്ന ത്രികാലജ്ഞാനിയാണെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സ്വാമി പറഞ്ഞു. അമേരിക്കയിലെ ന്യൂയോർക്ക് ശ്രീനാരായണ ഗുരു മന്ദിരത്തിൽ നടന്ന ശ്രീനാരായണ സത്സംഗത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഋഷിവര്യൻമാർ വസന്ത ഋതുവിനെപ്പോലെ ലോകത്തിന് ആനന്ദം പ്രദാനം ചെയ്യുന്നവരാണ്. ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, യേശുക്രിസ്തു തുടങ്ങിയ ജഗത് ഗുരുക്കൻമാരുടെ പരമ്പരയിൽ ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത ശ്രീനാരായണ ഗുരു പുതിയൊരു വസന്തവുമായി വന്ന മഹാഗുരുവായിരുന്നു. ഗുരു സൃഷ്ടിച്ച വസന്ത ചാർത്തിൽ ഒരൊറ്റ ലോകം, ഒരൊറ്റ ജനത, ഒരൊറ്റ നീതി എന്ന ഏകലോക ദർശനമാണ് ലോകത്തിന് നൽകിയത്. ഏകതയുടെ നറു പൂമണം പരത്തുന്ന ശ്രീനാരായണ ദർശനം വരും നൂറ്റാണ്ടുകളുടെ ദർശനമാണെന്ന് സ്വാമി പറഞ്ഞു.

ഗുരുമന്ദിരത്തിലെത്തിയ സ്വാമി സച്ചിദാനന്ദ , സ്വാമി മുക്താനന്ദയതി എന്നിവരെ ന്യൂയോർക്ക് ശ്രീനാരായണ അസോസിയേഷൻ പ്രസിഡന്റ് സജി കമലാസനൻ , ചെയർമാൻ ജനാർദ്ദനൻ ഗോവിന്ദൻ , സെക്രട്ടറി ബിജു ഗോപാൽ, ട്രഷറർ അനിൽ ശശിധരൻ , സന്തോഷ് ചേമ്പൻ, രാജീവ് ഭാസ്‌ക്കരൻ, രേണുക സുരേഷ് കുമാർ സഹൃദയ പണിക്കർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.