കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ ആഡംബര വിവാഹത്തിന് മരച്ചില്ലകളും കട്ട് ഔട്ടുകളും കൊണ്ട് അലങ്കരിച്ച സംഭവത്തെത്തുടർന്ന് സ്വമേധയാ പരിഗണിക്കുന്ന ഹർജിയിൽ നടപ്പന്തലിലെ സി.സി ടി.വി ദൃശ്യങ്ങൾ ഒരുത്തരവുണ്ടാകും വരെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ ദേവസ്വം മാനേജിംഗ് അഡ്മിനിസ്ട്രേറ്റർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. നടപ്പന്തൽ അലങ്കരിക്കാൻ അനുമതി നൽകിയിരുന്നോ എന്നു വ്യക്തമാക്കി ദേവസ്വം അഡ്മിനിസ്ട്രേറ്റർ സത്യവാങ്മൂലം നൽകണം. റവന്യു (ദേവസ്വം) സെക്രട്ടറി, രവിപിള്ള, തൃശൂർ ജില്ലാ പൊലീസ് മേധാവി തുടങ്ങിയവരെ കക്ഷി ചേർക്കാനും ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് കെ. ബാബു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. രവി പിള്ളയുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു അലങ്കാരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |