ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 16 ദിവസത്തെ ഭണ്ഡാരവരവായി 3.234 കോടിയും, 2.5245 കിലോ സ്വർണവും, 8.2 കിലോ വെള്ളിയും ലഭിച്ചു. 32,000 രൂപയുടെ നിരോധിത നോട്ടുകളും ലഭിച്ചു. ഇന്ത്യൻ ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്താനുള്ള ചുമതല. ക്ഷേത്രത്തിലെ ഏകാദശി ആഘോഷം പ്രമാണിച്ചാണ് ഭണ്ഡാരം എണ്ണൽ നേരത്തെയാക്കിയത്. ആറ് ദിവസം കൊണ്ടാണ് എണ്ണൽ പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |