SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.24 PM IST

ഗുരുവായൂരിൽ പതിനായിരം പേർക്ക് ദർശനം

guruvayoor

ഗുരുവായൂർ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രാബല്യത്തിലായ സാഹചര്യത്തിൽ മണ്ഡല-മകരവിളക്ക് കാലത്ത് പ്രതിദിനം പതിനായിരം ഭക്തർക്ക് ദർശനാനുമതി നൽകാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് അവസരം. വെബ്സൈറ്റ്: www.guruvayurdevaswom.in ഇതുവരെ അയ്യായിരം പേർക്കാണ് അനുമതിയുണ്ടായിരുന്നത്.

ശബരിമല തീർത്ഥാടകർക്ക് ദർശനത്തിന് പ്രത്യേക ക്രമീകരണം തുടരും. ഇവർക്ക് ഓൺലൈൻ ബുക്കിംഗ് നടത്തേണ്ടതില്ല. കൂടാതെ ഗുരുവായൂർ ഏകാദശി ഉത്സവത്തിന്റെ ഭാഗമായി ദശമി (ഡിസം.13 ), ഏകാദശി (ഡിസം. 14), ദ്വാദശി (ഡിസം. 15) ദിവസങ്ങളിൽ എത്തുന്ന എല്ലാവർക്കും ദർശനത്തിന് സൗകര്യമൊരുക്കും. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത പതിനായിരം പേർക്കാവും ആദ്യം ദർശനം. തിരക്ക് കുറയുന്ന മുറയ്ക്ക് മറ്റുള്ളവർക്ക് അവസരം നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURUVAYOOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.