ഗുരുവായൂർ: ഒമിക്രോൺ വ്യാപനഭീഷണിയുടെ സാഹചര്യത്തിൽ ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനടക്കം അടിയന്തരക്രമീകരണം ഏർപ്പെടുത്തിയതായി ദേവസ്വം അറിയിച്ചു. പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രമാകും ദർശനാനുമതി. ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് മാത്രമാകും ദർശനം അനുവദിക്കുക. കുഞ്ഞുങ്ങൾക്കുള്ള ചോറൂൺ വഴിവാട് നിറുത്തിവച്ചു. പകരം ചോറൂൺ ശീട്ടാക്കിയവർക്ക് ചോറൂൺ പ്രസാദ കിറ്റ് നൽകും. കിറ്റ് വാങ്ങാൻ കുട്ടികളുമായി ക്ഷേത്രത്തിലെത്തുന്നത് ഒഴിവാക്കണമെന്നും ദേവസ്വം അഭ്യർത്ഥിച്ചു. അന്നലക്ഷ്മി ഹാളിൽ നൽകിവന്ന പ്രസാദഊട്ടും നിറുത്തലാക്കിയിട്ടുണ്ട്. പകരം 500 പേർക്ക് പ്രഭാത ഭക്ഷണവും 1000 പേർക്ക് ഉച്ചഭക്ഷണവും പാഴ്സലായി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |