ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി ഗുരുവായൂർ കക്കാട് മനയിൽ ഡോ. കിരൺ ആനന്ദ് നമ്പൂതിരി (34) ഇന്ന് ചുമതലയേൽക്കും. ആറു മാസമാണ് കാലാവധി. നിലവിലെ മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരി ശ്രീകോവിലിന്റെ താക്കോൽ കൂട്ടം നമസ്കാരമണ്ഡപത്തിൽ സമർപ്പിച്ച് ചുമതലയൊഴിയും. ആറുമാസം ഡോ. കിരൺ ആനന്ദ് നമ്പൂതിരി ക്ഷേത്രമതിലകത്തു നിന്നു പുറത്തുപോകാതെ പുറപ്പെടാശാന്തിയായി കർമ്മങ്ങൾ ചെയ്യും. ആയുർവേദ ഡോക്ടറായ ഇദ്ദേഹം മോസ്കോയിലെ കേരള സെന്ററിൽ സേവനം ചെയ്തു വരികയായിരുന്നു. മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |