SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.12 AM IST

ഹജ്ജ്: വാക്സിനെടുത്ത 18-60 പ്രായപരിധിയിൽ ഉള്ളവർക്ക് മാത്രം അനുമതി

hajj

മലപ്പുറം: കൊവിഡ് പ്രതിരോധ കുത്തിവയ്പ്പെടുത്ത 18നും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാകും ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് അനുമതി. സൗദി ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച ഹജ്ജ് പ്രോട്ടോക്കോളിലാണ് ഇൗ നിബന്ധന. കൊവിഡ് പകർച്ചവ്യാധി സാഹചര്യത്തിൽ ഹജ്ജ് കർമ്മം നിർവഹിക്കാൻ തയ്യാറുള്ള അപേക്ഷകർ, പ്രതിരോധ കുത്തിവയ്പ്പ് വിവരങ്ങൾ ഹജ്ജ് കമ്മിറ്റി സൈറ്റിൽ (http://www.hajcommittee.gov.in) അപ്‌ലോഡ് ചെയ്യണം. സംശയനിവാരണത്തിന് 0483 2710717, 0495 2938786 നമ്പറുകളിൽ ബന്ധപ്പെടാം. ഇന്ത്യക്കാർക്കുള്ള ഹജ്ജ് ക്വാട്ട സംബന്ധമായ ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല. 2021ലെ ഹജ്ജിനുള്ള എല്ലാ നടപടികളും സൗദി അധികാരികളുടെയും ഹജ്ജ് കമ്മറ്റി ഒഫ് ഇന്ത്യയുടെയും അനുമതിക്ക് അനുസരിച്ചായിരിക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAJJ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.