SignIn
Kerala Kaumudi Online
Thursday, 25 April 2024 2.46 PM IST

താഴെകുനിയിൽ ഹരിദാസൻ വധം; 4 ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർകൂടി അറസ്റ്റിൽ

haridasan-assasination

തലശ്ശേരി : സി.പി.എം പ്രവർത്തകൻ താഴെകുനിയിൽ ശ്രീമുത്തപ്പൻവീട്ടിൽ ഹരിദാസനെ (54) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലു പേരെ കൂടി അറസ്റ്റു ചെയ്തു. ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരായ തലശേരി ടെമ്പിൾഗേറ്റ് സ്വദേശി സോപാനം വീട്ടിൽ കെ. അഭിമന്യു (22), പുന്നോൽ സ്വദേശികളായ ചാരിക്കണ്ടി വീട്ടിൽ സി.കെ അശ്വന്ത് (23), ചാരിക്കണ്ടി വീട്ടിൽ ദീപക് സദാനന്ദൻ (29), കിഴക്കതിൽ വീട്ടിൽ സി.കെ. അർജുൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നുപേർകൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.
ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ കൊമ്മൽ വയലിലെ കെ. ലിജേഷ് (38) ഉൾപ്പെടെ നാലുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലായ പ്രതികൾക്കെതിരെയും ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്‌. നേരത്തെ മൂന്നു തവണ പ്രതികൾ ഹരിദാസനെ വധിക്കാൻ ശ്രമിച്ചിരുന്നതായും പല കാരണങ്ങളാൽ നടക്കാതെ പോവുകയായിരുന്നുയെന്നുമാണ് പൊലീസ് അന്വേഷണ റിപ്പോർട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HARIDASAN ASSASINATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.