തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണമാവശ്യപ്പെട്ട് കേന്ദ്ര ഏജൻസികൾക്ക് കുറ്റപത്രവും മൊഴിപ്പകർപ്പും കണ്ടെത്തലും ഉൾപ്പെടെയുള്ള വിശദ റിപ്പോർട്ട് പൊലീസ് സമർപ്പിച്ചു. പണം കടത്തിയതിൽ അന്തർസംസ്ഥാന ബന്ധമുള്ളതിനാൽ ഇ.ഡിയും ആദായനികുതിവകുപ്പും അന്വേഷിക്കണം. തിരഞ്ഞെടുപ്പ് ചെലവിനെത്തിച്ചതാണെന്ന് മൊഴിയും കണ്ടെത്തലും ഉള്ളതിനാൽ അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോർട്ടിലും ആവശ്യപ്പെടുന്നു. മൂന്ന് ഏജൻസികൾക്കായും പ്രത്യേകം റിപ്പോർട്ടുകളാണ് തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |